മുതലക്കോടം : മുതലക്കോടത്ത് നടക്കുന്ന ജില്ലാ കലോത്സവത്തില്യുപി
വിഭാഗത്തില്‍ 33 ഇനങ്ങളില്‍ 15 ഇനങ്ങളിലെ മത്സരം പൂര്‍ത്തിയായപ്പോള്‍ തൊടുപുഴ ഉപജില്ല 73 പോയിന്റുമായി മുന്നിലാണ്. 58 പോയിന്റുമായി അറക്കുളം ഉപജില്ലയാണ് തൊട്ടടുത്ത്്. കട്ടപ്പന ഉപജില്ലയാണ് 46 പോയിന്റുമായി പിന്നില്‍. നെടുങ്കണ്ടം-41, അടിമാലി-39, പീരുമേട്-38, മൂന്നാര്‍-11 എന്നിങ്ങനെയാണ് പോയിന്റു നില. എച്ച്എസ് വിഭാഗത്തില്‍ തൊടുപുഴ ഉപജില്ല 125 പോയിന്റുമായി മുന്നേറുന്നു.
100 പോയിന്റുള്ള നെടുങ്കണ്ടമാണ് തൊട്ടടുത്ത സ്ഥാനത്ത്. കട്ടപ്പന 79 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്. അടിമാലി-75, അറക്കുളം-81, പീരുമേട്-61, മൂന്നാര്‍-14 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റു നില. എച്ച്എസ്എസ് വിഭാഗത്തില്‍ തൊടുപുഴ ഉപജില്ല 142 പോയിന്റുമായി ഏറെ മുന്നിലാണ്. 117 പോയിന്റുള്ള കട്ടപ്പനയാണ് അടുത്ത സ്ഥാനത്ത്. അടിമാലി 115 പോയിന്റുമായി തൊട്ടടുത്തുണ്ട്.
നെടുങ്കണ്ടം-91, പീരുമേട്-84 അറക്കുളം-58, മൂന്നാര്‍-5 എന്നിങ്ങനെയാണ് പോയിന്റു നില. എച്ച്എസ് സംസ്കൃതോത്സവത്തില്‍ കട്ടപ്പന 15, അടിമാലി-13, യുപി സംസ്കൃതോത്സവത്തില്‍ കട്ടപ്പന-18, തൊടുപുഴ-18, അറക്കുളം-10 എന്നിങ്ങനെയാണ് പോയിന്റു നില. സ്കൂള്‍തലത്തില്‍ യുപി വിഭാഗത്തല്‍ അട്ടപ്പള്ളം സെന്റ് തോമസ് ഇഎംഎച്ച്എസ്എസും മൂലമറ്റം സെന്റ് ജോര്‍ജ് യുപി സ്കൂളും 25 പോയിന്റുമായി മുന്നിട്ടു നില്‍ക്കുകയാണ്. എച്ച്എസ് വിഭാഗത്തില്‍ ജയറാണി ഇഎംഎച്ച്എസ്എസ് 33 പോയിന്റോടെയും എംകെഎന്‍എംഎച്ച്എസ് 30 പോയിന്റോടെയും മുന്നേറുന്നു. എച്ച്എസ്എസ്് വിഭാഗത്തില്‍ 55 പോയിന്റുമായി എംകെഎന്എംഎച്ച്എസ്എസും 35 പോയിന്റുമായി എന്‍ആര്‍സിറ്റി എച്ച്എസ്എസുമാണ് മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: