തൃശൂര്‍: വികലാംഗര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മലപ്പുറത്ത് നിന്ന് പണം തട്ടിയെടുത്ത സംഘം സമാനമായ രീതിയില്‍ തൃശൂരില്‍ നടത്തുന്ന പുരസ്കാരവിതരണ ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് വഞ്ചിതരായവര്‍ രംഗത്ത്.
വികലാംഗര്‍ക്ക് വീട്, ഓട്ടോറിക്ഷ, സ്ഥലം, മുച്ചക്ര വാഹനം, ആടുകള്‍ എന്നിവ നല്‍കാമെന്ന് പത്രപരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തിയതെന്ന് പാലത്തോള്‍ കുപ്പുന്നന് ഖദീജ, മനഴിവീട്ടില് ഭരതകുമാര്‍, ശങ്കല്പറ്റ സജിത, ചങ്ങരംകുളം സുലൈഖ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വികലാംഗ ഐക്യമുന്നണിയുടെ പേരിലായിരുന്നു തട്ടിപ്പ്. ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ന് ഐക്യമുന്നണി പെരിന്തല്‍മണ്ണയില്‍ കണ്വെന്ഷന് വിളിച്ചു ചേര്‍ത്തു.
ഇതിനു മുന്നോടിയായി അപേക്ഷകരായ തങ്ങളില്‍ നിന്ന് 12,000 രൂപ മുതല്‍ 2,50,000 രൂപ വരെ മുന്‍കൂറായി വാങ്ങി. എന്നാല്‍ സഹായവിതരണം ലഭിച്ചില്ല. പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തൃശൂരില്‍ പ്രമുഖരായ വ്യവസായികളുടെ പേരിലാണ് ഈ മാസം പത്തിന് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഐക്യമുന്നണിയുടെ സംസ്ഥാന ചെയര്മാന് ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ വിശ്വാസവഞ്ചനക്ക് കേസെടുക്കണമെന്നാണ് ആവശ്യമെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: