പണ്ടൊക്കെ എത്രവെയിലുകൊണ്ടാലും ഒരു പ്രശ്നവും ഇല്ലാതിരുന്നവര്പ്പോലും ഇന്ന് പുറത്തേക്കിറങ്ങാന്‍ മടിക്കുന്നു. കാരണം അത്ര തീഷ്ണമാണിപ്പോള് സൂര്യന്റെ ചൂട്. കുടയുണ്ടല്ലോ എന്ന് ആശ്വസിക്കാന്‍ വരട്ടെ. രാവിലെ 10 മണിമുതല്‍ വൈകിട്ട് നാല് വരെയാണ് സൂര്യപ്രകാശത്തിന് തീഷ്ണത കൂടുതല്‍.
ഈ സമയം പുറത്തേക്കിറങ്ങുന്നതിന് മുമ്പ് വെയിലേറ്റ് വാടാതിരിക്കാന്‍ ചിലതെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. ചര്‍മത്തിലെ കോശങ്ങള്‍ക്കുവരെ ഹാനികരമാണ് അള്‍ട്രാവയലറ്റ് രശ്മികള്‍. സൂര്യപ്രകാശം ഏല്ക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കുക. ചര്‍മത്തിലെ സുഷിരങ്ങള്‍ അടയുന്നതുമൂലം ഉണ്ടാകുന്ന ചൂടുകുരുക്കളാണ് വേനല്‍ക്കാലത്ത് അലട്ടുന്ന മറ്റൊരു പ്രശ്നം. പയറുപൊടിയും തേങ്ങാപ്പാലും തേച്ച് കുളിക്കുന്നത് പ്രയോജനം ചെയ്യും.
വേനല്‍ക്കാലത്ത് കൂടുതല്‍ അളവില്‍ ജലാംശം നഷ്ടപ്പെടുമെന്നതിനാല്‍ കൂടെക്കൂടെ ശുദ്ധജലം കുടിക്കുക. ദിവസവും എട്ട് ഗ്ലാസ് വെള്ളം നിര്‍ബന്ധമായും കുടിക്കുക. ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. നിര്‍ജലീകരണം തടയാന്‍ ഇതിലൂടെ സാധിക്കും.
വെള്ളരിക്ക കഷ്ണങ്ങള്‍ വട്ടത്തില്‍ മുറിച്ച് കണ്ണിന് മുകളില്‍ വെക്കുന്നത് കണ്ണിന് കുളിര്‍മയും ശരീരത്തിന് ഉന്മേഷവും നല്‍കും. കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറവും ഇതുമൂലം കുറയുന്നു. വെള്ളരിക്ക അരച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് അല്‍പ്പനേരം പുരട്ടി കുറച്ചുസമയം കഴിഞ്ഞ് കഴുകി കളയുക. ചൂടേറ്റ് വാടിയ മുഖത്തിന് ഇത് കൂടുതല്‍ ഊര്‍ജവും ഉന്മേഷവും നല്കുന്നു. കൂടാതെ ചര്‍മം മൃദുലവും സുന്ദരമാവുകയും, മുഖത്തുണ്ടാകുന്ന ചുളിവുകള്‍ മാറുകയും ചെയ്യും.
വേനല്‍ക്കാലത്ത് രണ്ട് നേരം കുളിക്കുന്നത് ആരോഗ്യസംരക്ഷണത്തിന് നല്ലതാണ്. കുളിക്കാനുള്ള വെള്ളത്തില്‍ നാരങ്ങാ നീര് പിഴിയുകയോ രാമച്ചം ഇട്ട് വെക്കുകയോ ചെയ്യുന്നത് ചര്‍മ സംരക്ഷണത്തിനും ഉന്മേഷത്തിനും സഹായിക്കുന്നു. രാവിലത്തെ കുളിക്ക് നാരങ്ങാനീര് ചേര്‍ത്ത വെള്ളവും വൈകുന്നേരം രാമച്ചത്തിന്റെ വേര് ഇട്ടുവെച്ച വെള്ളവും ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഉത്തമം. ശരീരത്തിലും തലയിലും വെളിച്ചെണ്ണ തേക്കുന്നതും വളരെ നല്ലതാണ്. സൂര്യപ്രകാശത്തില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നതിന് സണ്‍ഗ്ലാസ് ധരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: