പുതുക്കാട്; ദേശിയപാതയിലുടെ യാതൊരു നിയന്ത്രങ്ങളും പാലിക്കാതെ കന്നുകാലികളെ കൊണ്ടുപോകുന്നത് തുടര്‍ക്കഥയാകുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി കന്നുകാലികളെയാണ് ലോറികളില്‍ കുത്തി നിറച്ച് കൊണ്ടു പോകുന്നത്.
ഒരു ലോറിയില്‍ 13 കന്നുകാലികളെ കൊണ്ടു പോകാന്‍ മാത്രമേ നിയമം അനുവധിക്കുന്നുള്ളു. എന്നാല്‍ അധികൃതരുടെ ഒത്താശയോടെ ഇരട്ടിയിലധികമാണ് കൊണ്ടു പോകുന്നത്. ഇവക്ക് അനങ്ങുവാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് മൃഗങ്ങളെ അടക്കി നിര്‍ത്തിയിട്ടുള്ളത്. ഇതു കൂടാതെ ആയുധങ്ങള്‍ ഉപയോഗിച്ച് ശരീരത്തില്‍ മുറിവേല്പ്പിച്ചും കണ്ണില്‍ പച്ച മുളക് തേച്ചുമാണ് രാത്രിയുടെ മറവില്‍ കടത്തുന്നത്.
ഇത് കണ്ട് മൃഗ സ്നേഹികളോ, നാട്ടുകാരും വാഹനം തടഞ്ഞിട്ടാല്‍ പോലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുണ്ടാകാറില്ല.കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നാലു തവണ കന്നുകാലി വാഹനങ്ങള്‍ തടഞ്ഞിട്ടിട്ടും കേസ് എടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ മാത്രമാണ് നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ് എടുത്തത്.
ചെക്ക് പോസ്റ്റുകളിലും ചന്തകളിലും എത്തിക്കുന്ന മാടുകളെ പരിശോധനക്ക് വിധേയമാക്കാതെയാണ് മാംസ വില്പന. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കാലികള്‍ക്ക് പടര്‍ന്ന് പിടിച്ച കുളമ്പ് രോഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറി കടന്ന് കൊണ്ടാണ് കാലികളെ കടത്തുന്നത്.അതിര്‍ത്തി കടന്ന് മൃഗങ്ങളെ കൊണ്ട് വരുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ സംസ്ഥാനത്തെ പോലീസോ, മൃഗ സംരക്ഷണ വകുപ്പോ പാലിക്കുന്നില്ല.
ഡ്രൈവറുടെ പേരില്‍ നിസാര പിഴ ചുമത്തി കേസ് അവസാനിപ്പിക്കുകയാണ്.കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പാലിയേക്കരയില്‍ ആറു വാഹനങ്ങളാണ് പിപ്പീള്‍ ഫോര്‍ അനിമല്‍ പ്രവര്‍ത്തകര്‍ പിടികൂടിയത്. മുന്നു ലോറികളിലായി നൂറോളം മാടുകളെയാണ് കടത്തിയിരുന്നത്.ഇതിലൊന്നും തന്നെ നടപടിയെടുക്കാതെ അധികൃതര്‍ പ്രശ്നത്തെ നിസാരവത്ക്കരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: