ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുട്ടികൊമ്പന് ഇടഞ്ഞോടിയത് പരിഭ്രാന്തിക്കിടയാക്കി. ഗുരുവായൂര്‍ ആനത്താവളത്തില്‍ നിന്നും വൈകിട്ടത്തെ ശീവേലിക്ക് കരുതലായി ക്ഷേത്രത്തിലെത്തിച്ച കുട്ടികൊമ്പന് അക്ഷയ്കൃഷ്ണയാണ് ഇന്നലെ വൈകിട്ട് നാലരയോടെ ഇടഞ്ഞോടിയത്.
ക്ഷേത്രത്തിനകത്തുള്ള പ്രാവിന് കൂട്ടങ്ങള്‍ കൂട്ടത്തോടെ പറന്നുപോയ സമയത്തുണ്ടായ അപ്രതീക്ഷിത ശബ്ദമാണ് അക്ഷയ്കൃഷ്ണനെ ഭയപ്പെടുത്തിയത്. ഭയപ്പാടോടെ ക്ഷേത്രത്തില്‍ നിന്നും പടിഞ്ഞാറേ ഗോപുരംവഴി പുറത്ത് കടന്ന് തെക്കേനടയിലൂടെ ഓടി. പട്ടര്കുളത്തിന് പിന്‍വശത്തു കൂടിയുള്ള വഴിയിലേക്ക് കയറിയ ആന അടഞ്ഞുകിടന്നിരുന്ന വാതില്‍ തള്ളിതുറന്ന് ടെമ്പിള്‍ പോലീസ്സ്റ്റേഷന് മുന്നിലൂടെ പന്തായില്‍ ക്ഷേത്രത്തിന് സമീപത്തുള്ള സുരഭി ഓഡിറ്റോറിയത്തിനകത്തുകടന്നു.
ആന അകത്തുകടന്നതൊടെ ഓഡിറ്റോറിയത്തിന്റെ ഗെയ്റ്റടച്ചു.
തിരികെ വന്ന ആന, ഗെയ്റ്റ് തള്ളിതുറന്ന് വീണ്ടും പുറത്തുവന്ന് തിരികേതന്നെ ഓടി പന്തായില്‍ ക്ഷേത്രത്തിന് മുന്‍വശത്തെ ട്രാന്‍സ്ഫോര്‍മറിന് സമീപം ഒതുങ്ങി നിന്നു. അടഞ്ഞ ഗെയ്റ്റുകള്‍ തള്ളിതുറന്നതിന്റെ ഭാഗമായി ആനയുടെ തുമ്പിക്കൈയില്‍ ചെറിയ മുറിവുണ്ട്.
അക്ഷയ്കൃഷ്ണയുടെ പാപ്പാന്മാരായ വേണു, സുധീഷ്, രാജന് എന്നീ പാപ്പാന്മാര് ചേര്‍ന്ന് ആനയെ തന്ത്രപൂര്‍വ്വം തളക്കുകയായിരുന്നു. തളച്ച ആനയെ പിന്നീട് കിഴക്കേനടയിലെ വേണുഗോപാല്‍ ലോഡ്ജിലെ ശീവേലിപറമ്പിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: