ചേര്‍ത്തല: മര്‍ദ്ദനമേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ കേസെടുത്ത പോലീസിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കിടെ മര്‍ദ്ദനമേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ജെ. ഉണ്ണിക്കൃഷ്ണനെ പ്രതിയാക്കി ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിരുന്നു.
ബസിനുള്ളില്‍ തന്നെ തല്ലിയ പ്രതിയുമായി മാരാരിക്കുളം പോലീസ് സ്റ്റേഷനില്‍ എത്തിയ ഉണ്ണിക്കൃഷ്ണനെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ സേവ്യര്‍ മര്‍ദ്ദിക്കുകയായിരുന്നു. സേവ്യര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ ഒന്നടങ്കം പോലീസ് സ്റ്റേഷനില്‍ എത്തുകയും പണിമുടക്കുകയും ചെയ്തു. പോലീസുകാരനെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് പോലീസ് നല്കിയ ഉറപ്പിന്മേല് പണിമുടക്ക് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് വാദിയെ പ്രതിയാക്കുകയായിരുന്നു.
കണ്ടക്ടറെ തല്ലിയ കേസിലെ പ്രതിയായ ബാലനെ തല്ലിയെന്നാരോപിച്ചാണ് ഉണ്ണിക്കൃഷ്ണനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. പോലീസുകാരനെതിരെയുള്ള കേസ് പിന്‍വലിക്കുവാന്‍ ഉണ്ണിക്കൃഷ്ണനെ കള്ളക്കേസില്‍ കുടുക്കുവാനാണ് പോലീസിന്റെ ശ്രമമെന്ന് ബിഎംഎസ് ചേര്‍ത്തല മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന പ്രതിഷേധ യോഗം കുറ്റപ്പെടുത്തി.
പോലീസിന്റെ നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരമുറകളുമായി മുന്നോട്ടുപോകുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി ബി. രാജശേഖരന്, മേഖലാ സെക്രട്ടറി എന്‍. വേണുഗോപാല്‍, പ്രസിഡന്റ് മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: