ആലപ്പുഴ: ബൈക്കിടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരനായ വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്കുപഞ്ചായത്തു പത്താം വാര്‍ഡ് കുറവന്തോടു വെളിയില്‍ ചന്ദ്രന്‍നായരെ (63)യാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ദേശീയപാതയില്‍ കുറവന്തോടു ഭാഗത്തായിരുന്നു അപകടം. വീട്ടില്‍ നിന്നും പ്രഭാതസവാരിക്കു പോകുകയായിരുന്നു ഇയാളുടെ പിന്നില്‍ നിയന്ത്രണം തെറ്റിവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പുന്നപ്ര എസ്ഐ: ജയന്റെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: