മാവേലിക്കര: ക്ഷേത്ര പ്രവേശനം നടന്നില്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഹിന്ദുക്കള്‍ നാമാവശേഷമാകുമായിരുന്നുവെന്ന് ഭാരതീയ വിചാരകേന്ദ്രം ഓര്‍ഗനൈസിങ് സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്. ചെട്ടികുളങ്ങര ഈരേഴ നടുനീളം 13-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ശതാബ്ദി ആഘോഷ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മന്നത്ത് പത്മനാഭന്റെ ദീര്‍ഘദൃഷ്ടിയുള്ള പ്രവര്‍ത്തനമാണ് ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ മുഖ്യകാരണം. വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങി തിരുവനന്തപുരത്തേക്ക് നടത്തിയ സവര്‍ണ ജാഥ എന്നിവ നായര്‍ സമുദായത്തിന്റെ മാത്രം ഉന്നമനത്തിന് വേണ്ടി ആയിരുന്നില്ല, ഹിന്ദുസമാജത്തിലെ എല്ലാ ജാതികളെയും ഒന്നിച്ച് നിര്‍ത്താനും അതുവഴി മതപരിവര്‍ത്തകരെ തടയാന്‍ കൂടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കരയോഗം പ്രസിഡന്റ് കൈപ്പള്ളില്‍ കെ.രാമചന്ദ്രന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഡോ.പ്രദീപ് ഇറവങ്കര ഉദ്ഘാടനം ചെയ്തു. കുസാറ്റ് സീനിയര്‍ പ്രൊഫ. ഡോ.ബി. ജോയിനന്ദനെ ആദരിച്ചു. കരയോഗം സെക്രട്ടറി ജി.ഗോപകുമാര്‍, വനിതാ സമാജം താലൂക്ക് സെക്രട്ടറി എം.ബി. മീര, ജീ.വി. ഉണ്ണിത്താന്, ബി. നാരായണപിള്ള, കെ.ജി.കെ. കുറുപ്പ്, എം.ബി. വേണുഗോപാല്‍, രാജമ്മ അരവിന്ദ്, ഗീതാറാണി, കെ.പങ്കജാക്ഷന്‍നായര്‍, ആര്.ജി. കുറുപ്പ്, ആര്. രാജശേഖരന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: