മഡ്ഗാവ്: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ ഫെഡറേഷന് കപ്പിന് പുതിയ ട്രോഫി വന്നേക്കും. നിലവിലെ ചാമ്പ്യന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്സ് യഥാര്‍ത്ഥ ട്രോഫി തിരിച്ചു നല്‍കില്ലെന്ന സന്ദേഹത്തെ തുടര്‍ന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പുതിയതിന് ഓര്‍ഡര്‍ കൊടുത്തു. ഇന്നാണ് ഫെഡറേഷന് കപ്പിന്റെ തുടക്കം.
ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ഫൈനലില്‍ സ്വന്തം നാട്ടുകാരായ സ്പോര്‍ട്ടിംഗ് ക്ലബ്ബ് ഗോവയെ കീഴടക്കിയാണ് ചര്‍ച്ചില്‍ ഫെഡറേഷന് കപ്പ് കൈക്കലാക്കിയത്. എന്നാല്‍ ലൈസന്‍സിങ് നിബന്ധനകള്‍ പാലിക്കാത്ത ചര്‍ച്ചിലിനെ ഇക്കുറി ഒഴിവാക്കി. ഇതില്‍ കുപിതനായ ക്ലബ്ബ് ഉടമ ചര്‍ച്ചില്‍ അലിമാവോ ട്രോഫി തിരിച്ചുനല്‍കില്ലെന്ന നിലപാടെടുക്കുകയായിരുന്നു. ട്രോഫി തിരികെനല്‍കണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ചില്‍ അധികൃതര്‍ക്ക് എഐഎഫ്എഫ്കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: