തലശ്ശേരി: തലശേരി മെയിന്റോഡിലെ സവിതാ ജ്വല്ലറി ഉടമ ചക്യത്ത് മുക്കിലെ പി.കെ ദിനേശന് (52) ജ്വല്ലറിയില്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. തലശേരി എഎസ്പി ടി.നാരായണന്റെ മേല്‍നോട്ടത്തില്‍ പാനൂര്‍ സിഐ വി.വി.ബെന്നിയാണ് അന്വേഷണം നടത്തുന്നത്. ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. ക്വട്ടേഷന്‍ ആക്രമണമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മോഷണ ശ്രമമാണോ കൊലപാതകത്തിനു പിന്നിലെന്ന് കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമേ പറയാനാകൂവെന്നു പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് ദിനേശനെ ജ്വല്ലറിയില്‍ വെട്ടേറ്റനിലയില്‍ കണ്ടെത്തിയത്. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്നു സഹോദരന് ജ്വല്ലറിയിലെത്തിയപ്പോഴാണ് വെട്ടേറ്റു കിടക്കുന്ന നിലയില്‍ ദിനേശനെ കണ്ടെത്തിയത്. കടയുടെ ഷട്ടര്‍ പാതി താഴ്ത്തിയ നിലയിലായിരുന്നു. കടയ്ക്കുള്ളില്‍ വെട്ടേറ്റു രക്തം വാര്‍ന്നൊഴുകിയ നിലയില്‍ മരിച്ചു കിടന്ന ദിനേശന്റെ കഴുത്തിലും നെഞ്ചിലും വയറിന്റെ ‘ാഗത്തും ആഴത്തിലുള്ള വെട്ടേറ്റിരുന്നു.
വ്യാപാരത്തിനു ശേഷം കണക്കെടുപ്പിനുവേണ്ടി ഷട്ടര്‍ താഴ്ത്തി യ പ്പോഴാണ് അക്രമം നടന്നതെന്ന് കരുതുന്നു. ദിനേശന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആള് കേരള ഗോള്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതി- വ്യവസായി സമിതി എന്നീ സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തലശേരിയില്‍ പൂര്‍ണ്ണമായിരുന്നു. കൊലപാതകത്തിനു പിന്നില്‍ ബ്ലേയ്ഡ് സംഘമാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൂത്തുപറമ്പ് സിഐ പ്രേംസദന് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്ട്ടിത്തിനുശേഷം തറവാട്ടു വളപ്പില്‍ നിരവധി ആളുകളുടെ സാന്നിധ്യത്തില്‍ സംസ്ക്കരിച്ചു. എസ്.പി.ഉണ്ണിരാജയടക്കമുളള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഡ്വോഗ് സ്ക്വോഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: