കോതമംഗലം: ശബരി റെയില്‍പാതയ്ക്കായി സ്ഥലം വിട്ട്കൊടുത്ത ഭൂഉടമകളുടെ വിവിധ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രിക്ക് ഭീമഹര്‍ജി നല്കി. ശബരി പാതയുടെ നിര്‍മ്മാണാനുമതി അന്നത്തെ കേന്ദ്രസര്‍ക്കാര്‍ 1978-ല്‍ നല്‍കിയിരുന്നതാണ്. എന്നാല്‍ 20വര്‍ഷങ്ങള്‍ക്ക് ശേഷം 1998-ല്‍ വാജ്പയ് ഗവണ്മെന്റ് മാത്രമാണ് സര്‍വ്വേ നടപടികള്‍ ആരംഭിച്ചത്. അതിന് ശേഷം 17വര്‍ഷം പിന്നിട്ടിട്ടും സര്‍വ്വേ നടപടികള്‍ എങ്ങുമെത്തിയില്ല.
ഈ പാതയ്ക്കായി അലൈന്മെന്റ് നിശ്ചയിച്ചിട്ടുള്ള എറണാകുളം, ഇടുക്കി, കോട്ടയം എന്നി മൂന്ന് ജില്ലകളിലായി ആകെ 23ഹെക്ടറോളം ഭൂമി മാത്രമാണ് ഏറ്റെടുത്തിട്ടുള്ളത്. ആകെ 512ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. പദ്ധതി നടത്തിപ്പിലെ കാലതാമസം മൂലം ഭൂമി വിട്ട്കൊടുത്ത നൂറ്കണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ഭൂമിയുടെ ക്രയവിക്രയം തടസ്സപ്പെട്ടതും ഭൂമി വിട്ട്നല്കിയവര്ക്ക് നഷ്ടപരിഹാരം ലഭിക്കാത്തതുമാണ് ഇവരുടെ ദുരിതത്തിന് കാരണം. ഈ സാഹചര്യത്തിലാണ് ഭൂമി വിട്ട് നല്‍കിയവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം നടത്തി പ്രധാനമന്ത്രിക്ക് ഭീമഹര്‍ജി നല്‍കിയിരിക്കുന്നത്.
ജില്ലയിലെ വിവിധ ആക്ഷന്‍കൗണ്‍സില്‍ പ്രതിനിധികള്‍ ഒപ്പ്ശേഖ യജ്ഞത്തില്‍ പങ്കെടുത്തു. ഒരുമാസം നീണ്ടുനിന്ന ഒപ്പുശേഖരം പരിപാടിയില്‍ വിവിധ ആക്ഷന്‍ കൗണ്‍സിലുകളുടെ ഭാരവാഹികളായ ഗോപാലന് വെണ്ടുവഴി, റോയി മാത്യു, വി.ജി.മനോജ്, കെ.ഇ.മിരാകുട്ടി, കെ.ആര്.അശോകന്, എ.എന്‍. സതീശന്, പി.പി.ബേബി, മുഹമ്മദ് പെരുമ്പാവൂര്‍, സുല്‍ഫി കാഞ്ഞിരക്കാട്, മോഹനന് ചിറപ്പടി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: