എരുമേലി: കാസര്‍ഗോഡ് അയല്സംസ്ഥാനാതിര്ത്തിമേഖലയായ വയനാടന്‍ മേഖലകളില്‍ മാവോയിസ്റ്റുകളുടെ ഭീഷണി നിലനില്‍ക്കുകയാണെന്ന് സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന് പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിനായി എരുമേലിയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
വയനാട് അടക്കമുള്ള വനമേഖലകളിലെ ജനങ്ങള്‍ക്ക് മാവോയിസ്റ്റ് ഭീഷണി ആശങ്കയല്ലെങ്കിലും മേഖലയ്ക്ക് പുറത്തുള്ളവര്‍ക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുസ്വാമിയായി കഴിഞ്ഞ 24 വര്‍ഷമായി സ്വാമിദര്‍ശനം നടത്തുന്ന എംഎല്‍എ 13 തവണയും പരമ്പരാഗത കാനനപാതവഴിലൂടെയാണ് തീര്‍ത്താടനത്തിന് പോയത്. ഇല്ലത്തുമൂല തറവാട്ടില്‍നിന്നും ഇരുമുടിക്കെട്ടുമായി വിവിധ ക്ഷേത്രസങ്കേതങ്ങള്‍ സന്ദര്‍ശിച്ചാണ് തീര്‍ത്ഥാടനത്തിനായി എരുമേലിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
29 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘത്തിന് എരുമേലിയിലെ നേതാക്കളായ നാസര്‍ പനച്ചി, പ്രകാശ് പുളിക്കന്‍, രഞ്ജിത് കടക്കയം, മോളി മാത്യു, ബിനു എന്നിവര്‍ പേട്ടതുള്ളല്‍ അടക്കമുള്ള ആചാരാനുഷ്ഠാനങ്ങള്‍ക്ക് സഹായം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: