അഞ്ചല്‍: കേരളത്തില്‍ നടക്കുന്ന മതപരിവര്‍ത്തനത്തിനെതിരെ സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന് നടത്തിയ പ്രസ്താവനയെ അഞ്ചല്‍ ഏരിയാസമ്മേളനം തള്ളി. ഹിന്ദുമതം വിട്ടവര്‍ തിരികെയെത്തുന്ന പരിവര്‍ത്തനപരിപാടി നിരോധിക്കണമെന്നാണ് പിണറായി വിജയന് കഴിഞ്ഞദിവസം പറഞ്ഞത്.
അഞ്ചലില്‍ നടക്കുന്ന സിപിഎം ഏരിയാസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുചര്‍ച്ചയിലാണ് അഞ്ചലില്‍ വിശ്വഹിന്ദുപരിഷത്ത് നടത്തിയെന്ന് പറയപ്പെടുന്ന മതപരിവര്‍ത്തനത്തെക്കുറിച്ച് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. സംഘപരിവാര്‍ ന്യൂനപക്ഷങ്ങളെ മതംമാറ്റുന്നുവെന്ന നേതാക്കളുടെ പരാമര്‍ശത്തെ ചില ലോക്കല്‍കമ്മിറ്റി അംഗങ്ങള്‍ നേരിട്ടു. മേഖലയില്‍ നൂറുകണക്കിന് ആളുകളെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തിട്ടുള്ളതിനെ എതിര്‍ക്കാത്തവര്‍ക്ക് മതപരിവര്‍ത്തനത്തെ എതിര്‍ക്കാന്‍ അവകാശമില്ലെന്ന് അവര്‍ പറഞ്ഞു.
മതകാര്യങ്ങളില്‍ എപ്പോഴും പക്ഷംചേരുന്നത് കമ്മ്യൂണിസ്റ്റ് രീതിക്കെതിരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അഞ്ചലില്‍ ജോണ്‍ താര്യ എന്ന സുവിശേഷ പ്രവര്ത്തകന് നിരവധിയാളുകളെ മതംമാറ്റിയിട്ടുണ്ടെന്നും ചില പ്രതിനിധികള്‍ പറഞ്ഞു.
അഞ്ചല്‍ ഏരിയായില്‍ തന്നെ ലൗജിഹാദ് പ്രണയക്കുരുക്കില്‍ നിരവധി പെണ്‍കുട്ടികള്‍ അകപ്പെട്ടതും ഇതിനെതിരെ പാര്‍ട്ടി ചെറുവിരലനക്കാത്തതും അഞ്ചല്‍ ലോക്കല്‍ കമ്മിറ്റിയിലെ ചില അംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: