ആലപ്പുഴ: ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് ആലപ്പുഴയില്‍ നടത്തുന്ന ഭക്ഷ്യമേള ഡിസംബര്‍ 26ന് വൈകിട്ട് നാലിന് ആരംഭിക്കും. മേളയുടെ ഭാഗമായി വൈകിട്ട് അഞ്ചിന് പ്രമുഖ പാചകവിദഗ്ദ്ധര്‍ നൗഷാദും ബേസിലും ചേര്‍ന്ന് ഒരുക്കുന്ന കുക്കറി ഷോ വിജയ് പാര്‍ക്കില്‍ നടക്കും. കെസി വേണുഗോപാല്‍ എം.പി. രണ്ടു പരിപാടികളും ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് ഇന്‍ഡ്യന്‍- സൗത്ത് ഇന്‍ഡ്യന്‍- ചൈനീസ് വിഭവങ്ങള്‍, കാഷ്മീര്‍ പുലാവ്, ഷെഷ് വണ്‍ ചിക്കന്‍, കായല്‍-കടല്‍ മത്സ്യവിഭവങ്ങള്‍, കപ്പ, കഞ്ഞി, കക്കാ വിഭവങ്ങള്‍, വിവിധയിനം പഴച്ചാറുകള്‍, ഐസ്ക്രീമുകള്‍, ഫ്രൈഡ് ഐസ് ക്രീം, ബനാന, പൈനാപ്പിള്‍, മുന്തിരി, ബദാം, പപ്പായ, ഡ്രൈ ഫ്രൂട്ട്സ്, വിവിധതരം പായസം തുടങ്ങിയവയും നാടന്‍ ദോശ മുതല്‍ സ്പാനിഷ് ദോശ വരെയുള്ള വിഭവങ്ങളും ഭക്ഷ്യമേളയില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: