തിരുവനന്തപുരം: എല്ലാം നമ്മുടെ കയ്യിലാണെന്ന് ആരും തെറ്റി ധരിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. കെ. കരുണാകരന് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരമുള്ളപ്പോള്‍ കൂടെയുള്ളവര്‍ പിന്നീട് ഒപ്പമുണ്ടാകില്ലെന്നും സുധീരന് പറഞ്ഞു. വിയോജിപ്പുള്ളപ്പോള്‍ പോലും കരുണാകരന് താനടക്കം ഉള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നെന്നും സുധീരന് പറഞ്ഞു.
ചില വിഷയങ്ങളില്‍ തുടക്കത്തില്‍ ഒറ്റയ്ക്കായിരുന്നു. പിന്നീടാണ് പാര്‍ട്ടി അതേറ്റെടുത്തത്. മുരളീധരനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതിനെ പി.സി. ചാക്കോയും. കെ.കെ. രാമചന്ദ്രനും താനും മാത്രമാണ് അനുകൂലിച്ചത്. മുരളീധരന് അക്കാര്യം മറന്നുപോയേക്കാം സുധീരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: