കേരളം രക്ഷപെടണം എന്നുണ്ടെങ്കില്‍ ഈ നശിച്ച രാഷ്ട്രീയ പ്രവണതയില്‍ മാറ്റംവന്നേ തീരൂ. യാതൊരു വീണ്ടുവിചാരവുമില്ലാത്ത സ്വന്തം കീശവീര്പ്പിക്കാന് മാത്രം താല്പര്യപ്പെട്ടു ജനങ്ങളെ വഞ്ചിക്കുന്ന ഈ രാഷ്ട്രീയത്തൊഴിലാളികളെ തിരിച്ചറിഞ്ഞ് ഒരുമാറ്റം കൊണ്ടുവന്നില്ല എങ്കില്‍ നമ്മുടെ സംസ്ഥാനം അന്യാധീനമാകും എന്നതില്‍ സംശയം വേണ്ട. കൂട്ട് മുന്നണി ഭരിച്ചു മുടിച്ച ഈ സംസ്ഥാനത്തിന് മേല്‍ഗതി വരണം എങ്കില്‍ ഒറ്റപാര്‍ട്ടി നയിക്കുന്ന ഒരു ഭരണസംവിധാനം നാം തെരഞ്ഞെടുക്കെണ്ടിയിരിക്കുന്നു.
ഒരു മാറ്റത്തിനായി ഒരു വോട്ട് അതാവട്ടെ നമ്മുടെ മുദ്രാവാക്യം. ഇപ്പോള്‍ ഭരിക്കുന്നവര്‍ക്കും ഭരണം മോഹിക്കുന്നവര്‍ക്കും തമ്മില്‍ അന്തരം ഇല്ല എന്നതും വലിയ ഒരു പ്രശ്നം തന്നെ.നിയമസഭയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് എതിരെ കുറ്റം ആരോപിക്കുമ്പോഴും, മന്ത്രി കേസില്‍ പെടുമ്പോഴും നിസംഗനായി ഇരിക്കുന്ന മുഖ്യന്. എല്ലാറ്റിനെയും പിന്തുണക്കുന്ന ആഭ്യന്തര മന്ത്രി. എന്ത് വന്നാലും ഒന്നുമില്ല എന്ന നിലയില്‍ വിഘടിച്ച പ്രതിപക്ഷം. നമ്മുടെ മുമ്പില്‍ ഇനി എന്താണുള്ളത്? മാറ്റത്തിനായി ഒരു വോട്ട്. നമുക്ക് ഒരു പരീക്ഷണം നടത്താം. അല്ലാതെ നമുക്ക് എന്തുചെയ്യാന്‍ കഴിയും?
ദേവദാസ് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: