ആലപ്പുഴ: ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ചുള്ള ഭക്ഷ്യമേളയുടെ ഭാഗമായി ഡിസംബര്‍ 23ന് വൈകിട്ട് നാലിന് 15 വയസില്‍ താഴെയുള്ളവര്‍ക്കായി ഐസ്ക്രീം തീറ്റമത്സരം സംഘടിപ്പിക്കും. ബീച്ചില്‍ നടത്തുന്ന പരിപാടി എഡിഎം: ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും. വനിതകള്‍ക്കു വേണ്ടി ഡിസംബര്‍ 24ന് വൈകിട്ട് 4.30ന് നടത്തുന്ന പായസം പാചകമത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി ഉദ്ഘാടനം ചെയ്യും. പാചകം ചെയ്ത രണ്ടു ലിറ്റര്‍ പായസം, അതില്‍ അടങ്ങിയ ചേരുവകള്‍, പാചകം ചെയ്യുന്ന വിധം എന്നിവ എഴുതിത്തയ്യാറാക്കി വിധികര്‍ത്താക്കള്‍ മുമ്പാകെ നല്‍കണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം സമ്മാനം നല്‍കും. ഒന്നാം സമ്മാനം സ്വര്‍ണനാണയം. ആദ്യം അപേക്ഷിക്കുന്ന 20 പേര്‍ക്കാണ് അവസരം. 26ന് 4.30ന് വിജയ് പാര്‍ക്കില്‍ പാചകവിദഗ്ധരായ നൗഷാദും ബേസിലും ചേര്‍ന്ന് അവതരിപ്പിക്കുന്ന കുക്കറി ഷോ കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. വിശദവിവരത്തിന് ഫോണ്‍: 8891010637.
പ്രതികരിക്കാൻ ഇവിടെ എഴുതുക: