കുട്ടനാട്: സമുദായസേവനത്തിന് വനിതകള്‍ മുന്നിട്ടിറങ്ങണമെന്ന് എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ ആവശ്യപ്പെട്ടു. കുട്ടനാട് താലൂക്ക് എന്‍എസ്എസ് വനിതാ യൂണിയന് രജതജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നിലനില്‍ക്കുന്ന സാംസ്കാരികശൂന്യതയും അധഃപതനവും അകറ്റി ഉയര്‍ച്ച കൈവരിക്കാന്‍ വനിതകള്‍ക്ക് മാത്രമേ കഴിയൂ. ആദ്ധ്യാത്മികശോഷണവും സാമ്പത്തിക തകര്‍ച്ചയും സമുദായത്തിന്റെ വളര്‍ച്ചയെ ബാധിച്ചു. സമൂഹത്തിന്റെ ഉയര്‍ച്ച, നിലനില്‍പ്പ്, ഐശ്വര്യം എന്നിവയ്ക്ക് അടിസ്ഥാനം കുടുംബങ്ങളിലെ സമാധാനമാണ്.
സര്‍ക്കാരിന്റെ വഴിപിഴച്ച വിദ്യാഭാസനയം മലയാളം കൂട്ടിവായിക്കാന്‍ അറിയാത്ത അധ്യാപകരെ സൃഷ്ടിക്കുന്നതാണ്. സെറ്റ് പരീക്ഷകളിലെ മാര്‍ക്ക് സംവരണം മുന്നാക്ക സമുദായാംഗങ്ങളുടെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് തടസമായതായും അദ്ദേഹം പറഞ്ഞു. വനിതാ യൂണിയന് പ്രസിഡന്റ് പ്രസന്ന മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍ ജീവകാരുണ്യനിധി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി സ്മരണിക പ്രകാശനം ചെയ്തു.
യൂണിയന് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. നാരായണപിള്ള, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി സോണി, നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് പി. രത്നമ്മ, എന്‍എസ്എസ് താലൂക്ക് യൂണിയന് സെക്രട്ടറി വി. ഉണ്ണിക്കൃഷ്ണന്, അഡീഷണല്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍. ബി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വനിതാ യൂണിയന് സെക്രട്ടറി ശ്രീദേവി രാജു സ്വാഗതവും വൈസ് പ്രസിഡന്റ് ലളിതാഭായിഅമ്മ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: