കൊച്ചി: അഞ്ചാമത് ശക്തിവേദ ഭൈഷജ്യ മഹായാഗവും ഇന്റര്‍നാഷണല്‍ സ്പിരിച്ചല്‍ സയന്‍സ് കോണ്‍ഫറന്‍സും ജനുവരി 15 മുതല്‍ 18 വരെ ബെംഗളൂരുവില്‍ സംഘടിപ്പിക്കുമെന്ന് ശക്തിവേദ വെല്‍നെസ് മിഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശക്തിവേദ വെല്‍നെസ് മിഷന്റെ നേതൃത്വത്തില്‍ ബൊമ്മ്യുഹള്ളി സര്‍വേശ്വര ധാമത്തിലാണ് യാഗംനടത്തുന്നത്.
81 മണിക്കൂര്‍ രാവുംപകലും ഭേദമില്ലാതെ ആഹുതി നടത്തുമെന്നതാണ് ഭൈഷജ്യമഹായാഗത്തിന്റെ പ്രത്യേകത. പ്രകൃതിയിലെ മാലിന്യങ്ങള്‍ എല്ലാം പുറന്തള്ളി ശുദ്ധമാക്കുക എന്നതാണ് യാഗത്തിന്റെ പ്രധാന ലക്ഷ്യം. ഇതുകൂടാതെ ലോകം മുഴുവനുമുള്ള അനിഷ്ടസംഭവങ്ങള്‍ കുറക്കുക എന്ന ലക്ഷ്യവുമുണ്ട്.
2012ല്‍ തൃപ്പൂണിത്തുറയിലായിരുന്നു ആദ്യത്തെ ഭൈഷജ്യ മാഹായാഗം നടത്തിയത്. അന്നു യജ്ഞാചാര്യന്‍ ഋഷിദേവ് നരേന്ദ്രന്‍ജി ജ്വലിപ്പിച്ച യാഗാഗ്നി കെടാതെ സൂക്ഷിച്ചാണ് പിന്നീട് നടന്ന യാഗങ്ങളിലും ഉപയോഗിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: