ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ ഇന്ന് 9 മണിമുതല്‍ സന്നിധാനവും പരിസരവും ദേവസ്വം ജീവനക്കാര്‍ ശുചീകരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച സ്വച്ഛ് ഭാരത് പദ്ധതി ഇന്ന് രാജ്യത്താകമാനം ഒരു വലിയ വികാരമായി ജനങ്ങള്‍ ഏറ്റെടുത്തിരിക്കയാണ്. ഈ പദ്ധതിയുടെ ഭാഗമായാണ് ശബരിമലയിലെ ശുചീകരണം ജീവനക്കാര്‍ ഏറ്റെടുത്തത്.
രാവിലെ 9ന് ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു ശുചീകരണപരിപാടി ഉദ്ഘാടനം ചെയ്യും. അയ്യപ്പസേവാ സമാജം ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ് അനുഗ്രഹ പ്രഭാഷണം നടത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശബരിമല സന്ദര്‍ശിക്കാന്‍ എംപ്ലോയീസ് സംഘ് നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാരുടെയും ആത്മാഭിമാനം ഉയര്‍ത്തുവാന്‍ സംഘടനക്ക് കഴിഞ്ഞതായി പ്രസ്താവനയില്‍ എംപ്ലോയീസ് സംഘ് അറിയിച്ചു.ശബരിമലയെ ദേശീയതീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്നുള്ള സംഘടനയുടെ ആഗ്രഹം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.
തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഒരു ക്ഷേത്രം ദേശീയതീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടാല്‍ ബോര്‍ഡിന്റെ പെരുമയും വര്‍ദ്ധിക്കും. തീര്‍ത്ഥാടന ഭൂപടത്തില്‍ ശബരിമല കൂടി ഔദ്യോഗികമായി ഉള്‍പ്പെടുന്നതോടെ സംസ്ഥാനത്ത് വന്‍ വികസനം സാധ്യമാകും.
ശബരിമലയെ ദേശീയതീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നതിനെതിരെ ചിലര്‍ കുപ്രചരണവുമായി രംഗത്തിറങ്ങിയത് അപലപനീയമാണെന്ന് ദേവസ്വം എംപ്ലോയീസ് സംഘ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: