കൊച്ചി: ലുലുഗ്രൂപ്പുമായി ചേര്‍ന്ന് കേരളത്തില്‍ തുറക്കുന്ന ആഡംബര ശ്രേണിയിലുള്ള രണ്ടാമത്തെ ഹോട്ടല്സംരംഭം ”കൊച്ചിമാരിയറ്റ്” പ്രവര്‍ത്തനമാരംഭിച്ചു. ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കേരളത്തെ നിക്ഷേപസൗഹൃദസംസ്ഥാനമാക്കി മാറ്റുവാന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ സമീപനം വേണമെന്നും വികസനകാര്യത്തില്‍ രാഷ്ട്രീയം പാടില്ലെന്നും രമേശ്ചെന്നിത്തല അഭിപ്രായപ്പെട്ടു.
പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് ഹോട്ടല്‍ ബാന്‍ക്വറ്റ് ഹാളിന്റേയും ലോബി റസ്റ്റോറന്റായകൊച്ചി കിച്ചണിന്റെ ഉദ്ഘാടനം കളമശ്ശേരി നഗരസഭാ ചെയര്മാന് ജമാല്‍ മണക്കാടനും നിര്‍വ്വഹിച്ചു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്, ബെന്നി ബെഹനാന് എംഎല്‍എ, ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ.അഷ്റഫ്അലി, എം.കെ.അബ്ദുള്ള, ഡോ. എം.കെ. ഇബ്രാഹിം, മാരിയറ്റ് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യാ ഏരിയാ വൈസ് പ്രസിഡന്റ്രാജീവ് മേനോന്, മാരിയറ്റ്ഹോട്ടല് ജനറല്‍ മാനേജര്‍ വിനീത് മിശ്ര എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ഇടപ്പള്ളി ലുലുമാളിനോടു ചേര്‍ന്നുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടലാണ്കൊച്ചി മാരിയറ്റ്. ഹെലിപാഡ് സൗകര്യമുള്ള കേരളത്തിലെ ആദ്യഹോട്ടല്‍ എന്ന പ്രത്യേകതയും മാരിയറ്റിന് സ്വന്തം. എട്ട് കോണ്‍ഫറന്‍സ് ഹാളുകളാണ് മാരിയറ്റിലുള്ളത്. ഓരോന്നിലും പ്രത്യേകം ഓഡിയോ സംവിധാനവുമുണ്ട്.
കൊച്ചിയിലെത്തുന്ന സഞ്ചാരികള്‍ക്ക് അതിഥിസൗകര്യങ്ങളുടെ പുതിയ ലോകമാണ് മാരിയറ്റില്‍ സജ്ജീകരിച്ചിരിക്കുന്നത് എന്ന് ഉദ്ഘാടനത്തിന് ശേഷം ലുലു ഗ്രൂപ്പ് എം ഡി എം. എ. യൂസഫലി പറഞ്ഞു.
മാരിയറ്റ് ഇന്റര്‍നാഷണലിന്റെ മുഖ്യ, പതാകവാഹക ബ്രാന്റായ മാരിയറ്റ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സിന്റെ സംരംഭ നിരയിലേക്കുള്ള ആവേശകരമായ ഒരു കൂട്ടിച്ചേര്‍ക്കലാണ് കൊച്ചി മാരിയറ്റ് ഹോട്ടലെന്നും മാരിയറ്റ് ഇന്റര്‍നാഷണല്‍ സൗത്ത്ഏഷ്യാ ഏരിയാ വൈസ്പ്രസിഡന്റ്രാജീവ് മേനോന് പറഞ്ഞു. കൊച്ചി മാരിയറ്റ് ഹോട്ടല്‍ നഗരത്തിന് ഒരു നവയുഗ ആതിഥ്യമുഖം നല്‍കുമെന്ന് മാരിയറ്റ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ വിനീത് മിശ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: