മുഹമ്മ: വിഎസിന്റെ നിലപാടുകളെ അനുകൂലിച്ച് കൃഷ്ണപിള്ള സ്മാരകം തീവച്ച കേസിലെ രണ്ടാംപ്രതിയും. കഴിഞ്ഞദിവസം കേസിലെ ഒന്നാംപ്രതി ലതീഷ് ബി.ചന്ദ്രന് വിഎസിന്റെ നിലപാടുകളെ അനുകൂലിച്ച് രംഗത്തു വന്നതിനു പിന്നാലെയാണു രണ്ടാംപ്രതി പി. സാബുവും അനുകൂല നിലപാടെടുത്തത്. ടി.കെ. പളനി തനിക്കെതിരെ ക്രൈംബ്രാഞ്ചിന് മൊഴി നല്കിയതു പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരിലാണ് മുന്‍ വൈരാഗ്യമാണ് മൊഴി നല്‍കിയതിനു പിന്നില്‍. 96ല്‍ വിഎസ് മാരാരിക്കുളത്തു തോറ്റ സമയത്തു ടി.കെ. പളനി ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. പളനിക്കെതിരെ താന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. വ്യക്തി താത്പര്യങ്ങള്‍ക്കപ്പുറം കേസിലെ സത്യം പുറത്തുവരണമെന്നും സാബു പറഞ്ഞു. കൃഷ്ണപിള്ള സ്മാരകം പാര്‍ട്ടിക്ക് നല്കിയ ചെല്ലിക്കണ്ടം കുടുംബത്തിനു കേസുമായുള്ള ബന്ധം അന്വേഷിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന സാബു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: