ചേര്‍ത്തല: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് അദ്ധ്യാപിക തൂങ്ങിമരിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് പാലിയത്ത് തയ്യില്‍ നെല്‍സന്റെ ഭാര്യ ത്രേസ്യാക്കുട്ടി (53) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്‍ത്തുങ്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. ത്രേസ്യാക്കുട്ടിയുടെ വസ്തു വില്പന തടഞ്ഞു കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങിയ ബ്ലേഡ്മാഫിയ തലവന്‍ വീട്ടില്‍ കയറി നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഇതാണ് മരണകാരണമെന്നും കാണിച്ച് നെല്‍സണ്‍ മുഖ്യമന്ത്രിക്കും ഉന്നത പോലീസുദ്യോഗസ്ഥര്ക്കുമടക്കം പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പരാതിയില്‍ പരാമര്‍ശിക്കുന്ന സംഘത്തലവന്റെ വീട്ടില്‍ ഇന്നലെ ഉച്ചയോടെ പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ ഭാര്യയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ആരോപണവിധേയനായ ആളെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
വസ്തു ഇടപാടില്‍ പങ്കാളികളാണെന്ന് പരാതിയില്‍ സൂചിപ്പിച്ചിരുന്ന അര്‍ത്തുങ്കല്‍ സ്റ്റേഷനിലെ രണ്ട് പോലീസുകാരോടും വിവരങ്ങള്‍ ആരാഞ്ഞതായി എസ്ഐ: കെ.പി. വിക്രമന് പറഞ്ഞു. എന്നാല്‍ പോലീസുകാരടക്കം പ്രതിസ്ഥാനത്തായ കേസ് അട്ടിമറിക്കുവാന്‍ ഭരണകക്ഷിയിലെ ചില നേതാക്കളടക്കം രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: