ഹരിപ്പാട്: ബൈക്കുമായി പാളം മുറിച്ചു കടക്കവെ തീവണ്ടി ഇടിച്ച് ബൈക്ക് തകര്‍ന്നു. രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു. തൃപ്പക്കുടം ക്ഷേത്രത്തിന് സമീപം ശാസ്താമുറിയിലേക്കുള്ള ഇടുങ്ങിയ ആറാട്ടുറോഡ് മറികടക്കുന്ന റെയില്‍വേ പാളത്തിലാണ് അപകടം നടന്നത്. വീയപുരം ഹരിപ്പാട് റൂട്ടില്‍ റെയില്‍വേ ഗേറ്റ് അടച്ചതു കാരണം ആറാട്ടുറോഡില് കൂടി എത്തിയവര്‍ ബൈക്ക് പൊക്കി എടുത്ത് പാളം മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അതിവേഗം തീവണ്ടി കടന്നു വരുന്നത് കണ്ട് ഇരുവരും ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ഛിന്നിചിതറിയ ബൈക്കിന്റെ ഭാഗങ്ങള്‍ ഒരുകിലോമീറ്റര്‍ ദൂരം വരെ തെറിച്ചു വീണു. തീവണ്ടി വേഗതകുറച്ച് അല്‍പ്പ സമയം ഓടിച്ചെങ്കിലും പിന്നീട് യാത്രതുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: