ചേര്‍ത്തല: ചേര്‍ത്തല പോലീസ് സ്റ്റേഷനിലെ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് ഡിവൈഎസ്പി: കെ.ജി. ബാബുകുമാര്‍ നിര്‍വഹിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശമനുസരിച്ച് ഇത്തവണയും ചേര്‍ത്തല ട്രാഫിക് യൂണിറ്റിലാണ് കൃഷി നടത്തിയത്. സ്റ്റേഷന്റെ മുന്നിലുള്ള പൊതുസ്ഥലത്ത് ചീര, വെണ്ട, പയര്‍, വഴുതന, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്തത്. ട്രാഫിക് എസ്ഐ എം.ടി. ജോര്‍ജ്, എഎസ്ഐ ശിവപ്രസാദ്, ഹോംഗാര്‍ഡ് സാബു എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു കൃഷി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: