കൊല്ലം: ക്രീഡാഭാരതിയുടെ കേരളഘടകമായ കേരളകായികവേദി പെണ്‍കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന പ്രതിരോധപരിശീലന ശിബിരം ഇന്ന് ആരംഭിക്കും. ചൂഷണത്തിനു വിധേയരാവാതിരിക്കാന് പെണ്‍കുട്ടികളെ ശാരീരികമായും മാനസികമായും പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തായ്ക്വൊണ്ടോ പരിശീലനമാണ് നല്‍കുന്നത്. ബ്ലാക്ബെല്‍റ്റ് ജോളിദ്വൈതാകുറ്റിശ്ശേരിയുടെ നേതൃത്വത്തില്‍ നാലു പരിശീലകര്‍ നേതൃത്വം നല്‍കും.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും നൂറോളം പെണ്‍കുട്ടികള്‍ പങ്കെടുക്കും. മാമൂട്ടില്‍കടവ് പുതിയകാവ് സെന്‍ട്രല്‍ സ്കൂളില്‍ ഇന്നുമുതല്‍ 25 വരെയാണ് ശിബിരം. ഇന്ന് രാവിലെ 10ന് ആര്‍എസ്എസ് പ്രാന്തശാരീരിക് പ്രമുഖ് ഒ.കെ.മോഹനന് ശിബിരം ഉദ്ഘാടനം ചെയ്യും.
കേരളാ കായികവേദി ജില്ലാപ്രസിഡന്റ് പി.അനിലാല്‍ അദ്ധ്യക്ഷത വഹിക്കും. ഹിന്ദുഐക്യവേദി സംസ്ഥാനപ്രസിഡന്റ് കെ.പി.ശശികലടീച്ചര്‍, വി.ഉണ്ണികൃഷ്ണന്, ആര്.വി.ജയകുമാര്‍, സി.സി.ശെല്വന്, കെ.വേണു, യു.പി.ഹരിദാസന്, എന്‍.പി.മുരളി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. പത്രസമ്മേളനത്തില്‍ കേരളകായികവേദി ജില്ലാപ്രസിഡന്റ് പി.അനിലാല്‍, കൊട്ടിയം സുരേന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: