ആലപ്പുഴ: ആലപ്പുഴ നഗരസഭ ഭരിക്കുന്നതു ഒരുസംഘം വര്‍ഗീയവാദികളും ഹിന്ദിവിരുദ്ധരുമാണെന്നു വിശ്വഹിന്ദു പരിഷത്ത് മുന്‍ ജില്ലാ പ്രസിഡന്റ് ആര്. രുദ്രന്. മുല്ലയ്ക്കല് ചിറപ്പു മഹോത്സവം അട്ടിമറിക്കാനുള്ള നഗരസഭയുടെ ഗൂഢനീക്കത്തില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുല്ലയ്ക്കല് ചിറപ്പു അട്ടിമറിക്കാനും മഹോത്സവത്തിന്റെ ശോഭ കെടുത്താനും രണ്ടു പതിറ്റാണ്ടുകളായി ചില വര്‍ഗീയ ശക്തികളും നഗരസഭ മാറിമാറി ഭരിക്കുന്ന കക്ഷികളും ശ്രമം നടത്തുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുല്ലയ്ക്കല് ചിറപ്പിന്റെ ഭാഗമായി നടക്കുന്ന കാര്‍ണിവല്‍ നടക്കാതിരിക്കാന്‍ ചില കൗണ്‍സിലര്‍മാരും ഭരണകര്‍ത്താക്കളും ആസൂത്രിത നീക്കം നടത്തിയത്.
ചിറപ്പു മഹോത്സവത്തെ നഗരസഭയ്ക്ക് പണമുണ്ടാക്കാനുള്ള മാര്‍ഗം മാത്രമായി കാണുകയാണിവര്‍. മുല്ലയ്ക്കല് തെരുവില്‍ സ്ഥാപിച്ച കല്‍വിളക്കു പോലും മതവര്ഗീയവാദികളുമായി ചേര്‍ന്നു നീക്കം ചെയ്തവര്‍ റോഡു കൈയേറി യാത്രക്കാരെ തടസപ്പെടുത്തി കച്ചവടം നടത്തുന്നവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഎച്ച്പി വിഭാഗ് ജോയിന്റ് സെക്രട്ടറി കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍. കൃഷ്ണപൈ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി വിനോദ് ഉമ്പര്‍നാട്, വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.ആര്. ശിവശങ്കരന്, ജില്ലാ സെക്രട്ടറി വി.ആര്.എം. ബാബു, ബിജെപി മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്, എം. ജയകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. ജയശങ്കര്‍ സ്വാഗതവും ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് സി. ഉദയന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: