ആലപ്പുഴ: മൃഗ സംരക്ഷണ വകുപ്പിന്റെ കീഴില്‍ നടന്ന മുയല് കൃഷി പദ്ധതിയില്‍ കര്‍ഷകരെ കബളിപ്പിച്ചതായുള്ള പരാതിയില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായി. മുയല് കര്‍ഷക സംരക്ഷണ വേദി ജനറല്‍ സെക്രട്ടറി ഇഗ്നേഷ്യസ് കാട്ടൂര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്എല്‍ബിപി അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജെ. മോഹനനെയാണ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. 2006 ഒക്ടോബര്‍ 14ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി തുടങ്ങിയത്. അഞ്ചുപേര്‍ വീതമുള്ള ഗ്രൂപ്പുകള്‍ രൂപീകരിച്ച് അവര്‍ക്ക് മുയല് കൃഷി ചെയ്യുന്നതിനു പരിശീലനം നല്കി. ഇത്തരത്തില്‍ 100 ഗ്രൂപ്പുകളായി 500 കര്‍ഷകരെയാണ് പദ്ധതിയില്‍പ്പെടുത്തിയത്. പദ്ധതിക്ക് എസ്ബിടി ധനസഹായവും പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് അക്കൗണ്ട് മുഖേന പണം നല്‍കേണ്ട സ്ഥാനത്ത് ഒരു യണിറ്റിന് 29,500 രൂപ മാത്രം നല്കി. ബാക്കി 95,000 രൂപ റാബിറ്റ് ബ്രീഡേഴ്സ് അസോസിയേഷനാണ് നല്‍കിയത്.
മൃഗസംരക്ഷണ വകുപ്പുമായി ബന്ധമുണ്ടെന്നു കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചാണ് റാബിറ്റ് ബ്രീഡേഴ്സ് അസോസിയേഷനെ പദ്ധതിയുമായി സഹകരിപ്പിച്ചത്. കര്‍ഷകന്റെ ജാമ്യത്തില്‍ അസോസിയേഷനു വായ്പ നല്‍കിയതോടെ കര്‍ഷകര്‍ കബളിപ്പിക്കപ്പെട്ടു. അസോസിയേഷന് വായ്പ തിരിച്ചടവില്‍ കുടിശിക വരുത്തിയതിനാല്‍ കര്‍ഷകര്‍ ജപ്തി നടപടി നേരിടുകയാണ്.
ഉദ്യോഗസ്ഥരുടെയും ബാങ്ക് അധികൃതരുടെയും ഒത്താശയോടെ ബ്രീഡേഴ്സ് അസോസിയേഷന് കര്‍ഷകരെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് മുഖേനയാണ് സര്‍ക്കാരിനു മുയല് കര്‍ഷക സംരക്ഷണ വേദി പരാതി നല്‍കിയത്. മുയല് കര്‍ഷകരുടെ യോഗം ഡിസംബര്‍ 20ന് നരസിംഹപുരത്ത് ചേരുമെന്നു ജനറല്‍ സെക്രട്ടറി ഇഗ്നേഷ്യസ് കാട്ടൂര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: