ആലപ്പുഴ: പക്ഷിപ്പനി ഭീതിയിലമര്‍ന്നു വിപണി നഷ്ടപ്പെട്ട താറാവു കര്‍ഷകരോടുള്ള അനുഭാവം പ്രകടിപ്പിച്ച് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടനകളുടെ ജില്ലാ സമ്മേളനത്തില്‍ താറാവു വിഭവങ്ങള്‍ വിളമ്പും. പക്ഷിപ്പനി ഭീതിമൂലം താറാവു, കോഴി വിഭവങ്ങളോടുള്ള വിമുഖത മാറ്റുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. ഡിസംബര്‍ 20ന് ഹോട്ടല്‍ രവി ഹൈറ്റ്സില്‍ ചേരുന്ന ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെയും കേരള ഗവ. വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷന്റെയും ജില്ലാ വാര്‍ഷിക പൊതുയോഗത്തിലാണ് താറാവു വിഭവങ്ങള്‍ വിളമ്പുന്നത്. പക്ഷിപ്പനിക്കെതിരെ അനാവശ്യ ഭീതിയുടെ ആവശ്യമില്ല. ജാഗ്രത മാത്രമാണ് ആവശ്യം. ശരിയായ രീതിയില്‍ പാകം ചെയ്ത താറാവു മാംസം സുരക്ഷിതമാണ്. മാത്രമല്ല രോഗം ഇപ്പോള്‍ പൂര്‍ണമായി നിയന്ത്രണ വിധേയമാണ്. സമ്മേളനങ്ങളില്‍ കേരള ഗവ. വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ആര്. അരുണ്‍കുമാര്‍, മുതിര്‍ന്ന അഗം ഡോ. എം.കെ.ആര്. പണിക്കര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: