ചാരുംമൂട്: ഓണാട്ടുകര കാര്‍ഷികോത്സവത്തിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പകുതിയില്‍ ഏറെ കാര്‍ഷിക ഉത്പാദനം നടക്കുന്ന സ്ഥലമാണ് ഓണാട്ടുകര. പുത്തന്‍തലമുറ കൃഷിയിലേക്ക് മടങ്ങിവരണം. കീടനാശിനി, രാസവളങ്ങള്‍ എന്നിവയുടെ അമിതമായ ഉപയോഗമാണ് മാരകമായ രോഗങ്ങള്‍ ഉണ്ടാക്കാന്‍ കാരണം. ജൈവ കൃഷിയിലേക്ക് മടങ്ങിപോകുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ആര്. രാജേഷ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കോഫിബോര്‍ഡ് ഡയറക്ടര്‍ ആര്. ചന്ദ്രശേഖരന്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വിനോദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബി.ബിനു, കെ.ശിവശങ്കരന്‍നായര്‍. ജില്ലാ പഞ്ചായത്തംഗം കെ.പി. ശ്രീകുമാര്‍, ഫസല്‍, അലിഖാന്, ലീനാ ശിവന്‍കുട്ടി, മധുസൂതനന്‍നായര്‍, പി.കെ. ഓമന എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: