ചെങ്ങന്നൂര്‍: ബന്ധുവിനൊപ്പം കളിച്ചുകൊണ്ടിരുന്ന പിഞ്ചുബാലനെ തോട്ടില്‍ വീണ് കാണാതായി. ബീഹാര്‍ പാട്ന സ്വദേശികളായ ബിന്ധയുടെയും തിത്തരിയുടെയും മകന് അനീഷ് (ഒന്ന്) നെയാണ് കാണാതായത്. പുലിയൂര് പഞ്ചാത്തിലെ പത്താം വാര്‍ഡില്‍ മാളിയയ്ക്കല്‍ ചിറ കരിപ്രം പ്രദേശത്ത് ആലുവാ സ്വദേശിയായ ഹനീഷിന്റെ ഇഷ്ടിക കളത്തില്‍ രണ്ടാഴ്ചമുന്പ് ജോലിക്കായി എത്തി ഇവിടെതന്നെ ടെന്‍ഡ് കെട്ടി താമസിച്ച് വരികയായിരുന്നു ബിന്ധയും കുടുംബവും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ബിന്ധയുടെ സഹേദരന്റെ മകള്‍ സംഗീതയ്ക്കൊപ്പം താമസിക്കുന്നതിന് പിന്‍ഭാഗത്ത് കളിക്കുന്നതിനിടയില്‍ സമീപത്തുകൂടി കടന്നുപോകുന്ന കരിപ്പുറം തോട്ടിലേക്ക് കുട്ടി കാല്‍വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സംഗീത നിലവിളിച്ചതിനെതുടര്‍ന്ന് ഓടിക്കൂടിയ ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാര്‍ ചെങ്ങന്നൂര്‍ പോലീസിലും, അഗ്നിശമനസേനയെയും വിവരമറിയിക്കുകയായിരുന്നു.
പോലീസും, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്നിശമനസേനയും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാത്രിവൈകിയും തിരച്ചില്‍ തുടരുകയാണ്. കുട്ടി വീണ സമയം തോട്ടില്‍ ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നു. തോട് സമീപത്തുകൂടി കടന്നുപോകുന്ന അച്ചന്‍കോവിലാറിലാണ് എത്തിച്ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: