ചേര്‍ത്തല: വ്യാജരസീതുപയോഗിച്ച് അഭിഭാഷക ഗുമസ്ഥ പണം തട്ടിയതായി മജിസ്ട്രേറ്റിന് പരാതി നല്കി. ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് കരിയില്‍ വീട്ടില്സനോജാണ് ചേര്‍ത്തല ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതി നല്‍കിയത്. സനോജിന്റെ പേരിലുള്ള കേസില്‍ കുറ്റം സമ്മതിച്ച് പിഴ അടയ്ക്കുന്നതിനായി 2,000 രൂപ ഗുമസ്ഥയ്ക്ക് നല്കി. 2011 നവംബര്‍ 20ന് ഈ കേസില്‍ പണം അടച്ചിട്ടുണ്ടെന്ന് കാണിച്ച് കോടതിയുടെ ഒരു രസീത് സനോജിന് നല്‍കിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് കോടതിയില്‍ നിന്ന് സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസ് ഇപ്പോഴും നിലവിലുണ്ടെന്നും, പിഴ തുക കോടതിയില്‍ അടച്ചിട്ടില്ലെന്നും വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോടതി രസീത് വ്യാജമായി ചമച്ചതാണെന്ന് ബോധ്യപ്പെട്ടതായും പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. വ്യാജ കോടതി രസീത് ചമച്ച ഗുമസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സനോജ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: