അരൂര്‍: അപ്രോച്ച് റോഡിനു സ്ഥലമെടുക്കുന്നതാണ് പലപ്പോഴും പാലം നിര്‍മ്മാണത്തില്‍ തടസം നേരിടുന്നതിനു കാരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതു പരിഹരിക്കാന്‍ പാലം നിര്‍മ്മാണത്തിനും അപ്രോച്ച് റോഡിനും ഒരുമിച്ച് ഭരണാനുമതി നല്‍കുക എന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ പിന്തുടരുന്ന നയമെന്നും അദ്ദേഹം പറഞ്ഞു. കുമ്പളങ്ങിയില്‍ എഴുപുന്ന-കുമ്പളങ്ങി പാലം നാടിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്രോച്ച് റോഡിനുളള ഭൂമി മുന്‍കൂറായി വിട്ടു നല്കിയാല് കെല്‍ട്രോണ്‍ പാലം ഉടന്‍ പരിഗണിക്കുമെന്നു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി. നവീകരിച്ച ബസ് സ്റ്റാന്‍ഡ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: