കേരള രാഷ്ട്രീയം ഇത്ര മലീമസമായ ഒരു കാലം ഉണ്ടായിട്ടില്ല. അഴിമതി, അധാര്‍മികത, കോടതിവിധി, വിജിലന്‍സ് അന്വേഷണം ഇതൊന്നും പറഞ്ഞ് ഇനിമേല്‍ ഒരാള്‍ക്കും രാജിവെയ്ക്കുകയോ പുറത്തു പോകുകയോ ചെയ്യേണ്ടതില്ല. അത്രയും നല്ല കീഴ്വഴക്കങ്ങളാണ് ചാണ്ടി മന്ത്രിസഭ കേരളത്തിനു സമ്മാനിച്ചിരിക്കുന്നത്.
പൊതുജനത്തിനുവേണ്ട ഒരു കാര്യങ്ങളും ഇവിടെ നടക്കുന്നില്ല. ചാണ്ടിയെ അപേക്ഷിച്ച് കെ .കരുണാകരന് എന്ന ഭരണാധികാരി എത്ര രാഷ്ട്രീയ സത്യസന്ധനായിരുന്നുവെന്ന് നമുക്ക് മനസ്സിലാകും. അദ്ദേഹം രണ്ടുവട്ടം രാജി വെച്ചതും കോടതിയുടെ പരാമര്‍ശങ്ങളുടെ പേരില്‍ മാത്രമാണ് എന്നോര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. ഈ കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് ചെറുതും വലുതുമായ പ്രഹരങ്ങള്‍ കോടതിയുടെ പക്കല്‍നിന്നും ചാണ്ടിക്ക് കരസ്ഥമായിട്ടുണ്ട്.
മുഖത്ത് കിട്ടുന്ന ഓരോ അടിയുടെ പാടും അപ്പോള്‍ത്തന്നെ തുടച്ച് , അപാരമായ തോലിക്കട്ടിയോടെ അതെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ ചോദ്യം കേട്ടില്ലെന്നു നടിക്കുന്ന ആ രംഗം അത്യന്തം ദയനീയമാണ്. എന്തു നാണക്കേടും സഹിച്ചും മുഖ്യമന്ത്രി സ്ഥാനത്തു തുടര്‍ന്നു കാലാവധി ചാണ്ടി പൂര്‍ത്തിയാക്കും. ഇനി ഒരിക്കലും രാഷ്ട്രീയത്തില്‍ ഒരു സ്ഥാനത്തും വരാന്‍ പറ്റില്ല എന്ന് നന്നായിട്ട് അറിയാം ചാണ്ടിയ്ക്ക് .ആദര്‍ശത്തിന്റെ കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ സുധീരന് രാജിവെക്കുക.
കേരളംകണ്ട ഏറ്റവുംവലിയ അഴിമതി നിറഞ്ഞ ഈ ഭരണത്തിനെതിരെ നിങ്ങളുടെ പ്രതിഷേധം അറിയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: