ചെങ്ങന്നൂര്‍: പൊട്ടിച്ച മുട്ടയ്ക്കുള്ളില്‍ മറ്റൊരു മുട്ട. ചെങ്ങന്നൂര്‍ തിട്ടമേല്‍ കടവില്‍ ഗ്യാസ് ഏജന്‍സി ഉടമ കെ.ജെ. സാബുവിന്റെ വീട്ടിലെ കോഴിയാണ് വിചിത്രമായ മുട്ട ഇട്ടിരിക്കുന്നത്. സാബുവിന്റെ ഭാര്യയും പുത്തന്‍കാവ് മെട്രോപ്പോലിത്തന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബോട്ടണി അദ്ധ്യാപികയുമായ വി.വി. മിനിമോള്‍ പൊട്ടിച്ച മുട്ടയ്ക്കുള്ളിലാണ് മറ്റൊരു മുട്ട കണ്ടെത്തിയത്. ആറുമാസം മുന്‍പ് കച്ചവടക്കാരനില്‍ നിന്നും വാങ്ങിയ അഞ്ച് കോഴികളില്‍ ഒന്നാണ് ആ മുട്ട ഇട്ടത്. കോഴി ഇടുന്ന മുട്ട സാധാരണയില്‍ കവിഞ്ഞ് വലിപ്പമുളളവയാണെന്ന് മിനിമോള്‍ പറയുന്നു. കോഴിയേയും കാണാന്‍ നിരവധി ആളുകളാണ് സാബുവിന്റെ വീട്ടിലേക്ക് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: