പുനലൂര്‍: വിശ്വഹിന്ദുപരിഷത്ത് അമ്പതാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള സുവര്‍ണജയന്തി രഥയാത്രയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മലയോരമേഖല. നാളെ വൈകിട്ട് മൂന്നിന് പുനലൂര്‍ ടിബി ജംഗ്ഷനില്‍ രഥയാത്രക്ക് ആവേശ്വോജ്ജ്വല സ്വീകരണമൊരുക്കും. അഭിഭാഷകപരിഷത്ത് സംസ്ഥാനസെക്രട്ടറി അഡ്വ. വിളക്കുടി രാജേന്ദ്രന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ തപസ്യ സംസ്ഥാനസെക്രട്ടറി എം. സതീശന് മുഖ്യപ്രഭാഷണം നടത്തും.
യോഗത്തില്‍ ആര്‍എസ്എസ് ജില്ലാസഹകാര്യവാഹ് ടി. അനില്‍കുമാര്‍, കേരളവിശ്വകര്‍മ്മ മഹാസഭ സംസ്ഥാനസെക്രട്ടറി ടി.കെ. സോമശേഖരന്‍, കെപിഎംഎസ് സംസ്ഥാനസമിതിഅംഗം ടി.എന്‍.ഗോപി, വിഎച്ച്പി ജില്ലാപ്രസിഡന്റ് അഡ്വ. കാവടിയില്‍ വിനോദ്, ഷൈന്‍, വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്‍, എം.തുളസീധരന്‍, വി. ബാലചന്ദ്രക്കുറുപ്പ്, മഞ്ഞപ്പാറ സുരേഷ്, സുഭാഷ്ബാബു എന്നിവര്‍ സംസാരിക്കും. ഡോ.ജെ.സീതാരാമന്, മാത്രസുന്ദരേശന്‍, പുനലൂര്‍ രാജന്, നാരായണന്‍പോറ്റി, എന്‍. കുട്ടപ്പന്, കൈപ്പള്ളില്‍ ഗോപകുമാര്‍, ഡോ.ജി. സുരേഷ്ബാബു, ബി. ദിലീപ്കുമാര്, ഡോ. ഷേര്ളിശങ്കര് എന്നിവരെ ആദരിക്കും. എസ്. ധനപാലന് സ്വാഗതവും എസ്. സജീഷ് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: