ശബരിമല: സന്നിധാനത്തെ തിരുനടയില്‍ പണക്കിഴി സമര്‍പ്പിച്ച് മണര്‍കാട് സംഘം മടങ്ങി. മണര്‍കാട് ദേവീക്ഷേത്രത്തിലെ ശാസ്താ നടയില്‍ ധനു ഒന്നിന് വിരിക്കുന്ന നീലപട്ടില്‍ ഇരുപത്തിഎട്ടര ദേശവഴികളില്‍ നിന്നുള്ള ഭക്തര്‍ സമര്‍പ്പിക്കുന്ന കാണിക്കയാണ് ശബരീശന് സമര്‍പ്പിക്കുന്നത്. വ്യാഴാഴ്‌ച്ച ശബരിമലയിലെത്തിയ സംഘം പണക്കിഴി സോപാനത്ത് സമര്‍പ്പിച്ച് തന്ത്രി കണ്ഠരര് രാജീവര് നല്‍കിയ തീര്‍ത്ഥവും പ്രസാദവും സ്വീകരിച്ചു.
പെരിയസ്വാമിമാരായ ആര്‍. രവിമോഹന്‍, സി.എസ്.രാജപ്പന്‍ എന്നിവരുള്‍പ്പെടുന്ന 63 അംഗ സംഘം മണര്‍കാട് ക്ഷേത്രത്തില്‍ നിന്ന് കെട്ട് നിറച്ച് എരുമേലി, അഴുത, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം വഴി പമ്പയിലെത്തി ഭജന നടത്തിയാണ് മലചവിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: