ആലപ്പുഴ: നായര്‍ സര്‍വീസ് സൊസൈറ്റയുടെ ശതവര്ഷാചരണത്തിന്റെ ഭാഗമായി ഒരുവര്‍ഷമായി അമ്പലപ്പുഴ താലൂക്ക് എന്‍എസ്എസ് യൂണിയനും കരയോഗങ്ങളും വനിതാ സമാജങ്ങളും ബാലസമാജങ്ങളും സംയുക്തമായി നടത്തുന്ന ശതവര്ഷാചരണ പ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനം ഡിസംബര്‍ 21ന് നടക്കും. രാവിലെ 9.30ന് ഡോ. കെ.പി. പണിക്കര്‍ മെമ്മോറിയല്‍ എന്‍എസ്എസ് താലൂക്ക് യൂണിയന് ഹാളില്‍ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള അദ്ധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാല്‍ എംപി 2014-15 വര്‍ഷത്തില്‍ ഡോക്ടരേറ്റ് നേടിയവരെ ആദരിക്കും.
എന്‍എസ്എസ് വിദ്യാഭ്യാസ ധനസഹായം, താലൂക്ക് യൂണിയന് വിദ്യാഭ്യാസ എന്‍ഡോവ്മെന്റുകള്‍ ഇവയുടെ വിതരണം മുന്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് ഡോ. ആര്. രാമചന്ദ്രന്‍നായര്‍ നിര്‍വഹിക്കും. സമ്മേളനത്തില്‍ താലൂക്ക് യൂണിയന് കമ്മറ്റി അംഗങ്ങളായ വി. ചന്ദ്രമോഹനന്, കെ. ഹരിദാസ്, കെ.ജി. സാനന്ദന്, കെ.എസ്. വിനയകുമാര്‍, കെ.ജി. ബാലകൃഷ്ണന്, എം.ആര്. ചന്ദ്രശേഖരന്‍പിള്ള, പ്രതിനിധി സഭാംഗം ഹരീഷ്കുമാര്‍, വനിതാ യൂണിയന് പ്രസിഡന്റ് ഡോ. പി.എം. രമാദേവി, വനിതാ യൂണിയന് സെക്രട്ടറി കെ.എ. ശോഭനകുമാരി എന്നിവര്‍ സംസാരിക്കും. താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് പി. രാജഗോപാല പണിക്കര്‍ സ്വാഗതവും താലൂക്ക് യൂണിയന് സെക്രട്ടറി വി.കെ. ചന്ദ്രശേഖരക്കുറുപ്പ് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: