മാവേലിക്കര: ബാലഗോകുലം റവന്യു ജില്ലാ കലോത്സവം 20, 21 തീയതികളില്‍ മാവേലിക്കരയില്‍ നടക്കും. ഗവ. ടിടിഐ മാവേലിക്കര, നഗരസഭ ടൗണ്‍ഹാള്‍, രവിവര്‍മ്മ ഫൈന്‍ ആര്‍ട്ട്സ് കോളേജ്, എല്‍പിജി സ്കൂള്‍ എന്നിവിടങ്ങളിലെ അഞ്ച് വേദികളിലായിട്ടാണ് മത്സരം നടക്കുന്നത്. ജില്ലയിലെ 12 താലൂക്കുകളില്‍ നിന്നായി അഞ്ഞൂറോളം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ഡിസംബര്‍ 20ന് രാവിലെ 10ന് കലാപരിപാടികളുടെ ഉദ്ഘാടനം ബാലഗോകുലം ചെങ്ങന്നൂര്‍ സംഘ ജില്ലാ ഉപാദ്ധ്യക്ഷന്‍ പി.ബി. വേണുഗോപാല്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് കലാപരിപാടികള്‍. 21ന് രാവിലെ 8.30ന് ജില്ലാ അദ്ധ്യക്ഷന്‍ എസ്. പരമേശ്വരന് പതാക ഉയര്‍ത്തും. തുടര്‍ന്ന് തിരക്കഥാകൃത്ത് പ്രവീണ്‍ ഇറവങ്കര ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.ജെ. രാജ്മോഹന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കാര്യദര്‍ശി വി. ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഉപാദ്ധ്യക്ഷന്‍ പി.വേണുഗോപാല്‍ സ്വാഗതവും ജില്ലാ സഹകാര്യദര്‍ശി കെ.ജി. വിനോദ് നന്ദിയും പറയും.
വൈകിട്ട് 4.30ന് സമാപനസഭ ദൃശ്യമാധ്യമ പ്രവര്ത്തകന് ജോര്‍ജ് പുളിക്കന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ. ദയാല്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി ആര്. പ്രസന്നകുമാര്‍ കലോത്സവ സന്ദേശം നല്‍കും. സംസ്ഥാന സ്കൂള്‍ കലോത്സവ പ്രതിഭ അനൂപ് ആര്.കാര്‍ണവരെ ആദരിക്കും. നടന് ജയന്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാരക് കെ. പ്രശാന്ത് എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിക്കും. ബാലഗോകുലം ചെങ്ങന്നൂര്‍ സംഘജില്ലാ അദ്ധ്യക്ഷന്‍ എസ്.പരമേശ്വരന്, ജില്ലാ അദ്ധ്യക്ഷന്‍ റിട്ട. ലഫ്റ്റ്. കേണല്‍ രഘുനാഥ് എന്നിവര്‍ പ്രസംഗിക്കും. ജില്ലാ കാര്യദര്‍ശി വിമല്‍ രവീന്ദ്രന് സ്വാഗതവും, സ്വാഗതസംഘം പൊതുകാര്യദര്‍ശി ഡോ.കെ. ശ്രീജിത്ത് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: