തിരുവനന്തപുരം: സംസ്ഥാന പിന്നോക്കക്ഷേമ കോര്പ്പറേഷന് 7% പലിശനിരക്ക് പ്രഖ്യാപിച്ച ജി.കെ.എസ്.എഫ് കണ്‍സ്യൂമര്‍ ലോണിന് മികച്ച പ്രതികരണം.
ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ് 8 ല്‍ പ്രഖ്യാപിച്ച ലോണ്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ചരിത്രത്തില്‍ ആദ്യമാണ്.
ഈ വായ്പ ഉപയോഗിച്ച് സ്വര്‍ണ്ണാഭരണങ്ങളടക്കമുള്ള കണ്‍സ്യൂമര്‍ വസ്തുക്കള്‍ വാങ്ങാന്‍ കഴിയുമെന്നും രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രീമിയം ഷോപ്പുകളിലൂടെ ഇത് വാങ്ങാവുന്നതാണെന്നും ജി.കെ.എസ്.എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ് പറഞ്ഞു.
വായ്പ ലഭിക്കുന്നതിന് പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്റെ ജില്ല-ഉപജില്ല ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് കെ.എസ്.ബി.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ദിലീപ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: