ചേര്‍ത്തല: സ്വകാര്യ ബസുകള്‍ ഗ്രാമീണ മേഖലയിലേക്കുള്ള ട്രിപ്പുകള്‍ റദ്ദ് ചെയ്യുവാന്‍ ആര്‍ടിഎ ബോര്‍ഡില്‍ അപേക്ഷ നല്കി. ചേര്‍ത്തലയില്‍ നിന്ന് കണിച്ചുകുളങ്ങര, അര്‍ത്തുങ്കല്‍, മുട്ടത്തിപ്പറമ്പ്, അരൂര്‍മുക്കം ഭാഗങ്ങളിലേക്കുള്ള എക്സ്റ്റന്‍ഷന്‍ ട്രിപ്പുകള്‍ ചേര്‍ത്തലയില്‍ തന്നെ അവസാനിപ്പിക്കാനാണ് 19ന് ആലപ്പുഴയില്‍ കൂടുന്ന യോഗത്തില്‍ പരിഗണിക്കുവാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. എറണാകുളം കലൂരില്‍ നിന്നുള്ള മുട്ടത്തിപ്പറമ്പ്, അര്‍ത്തുങ്കല്‍, കണിച്ചുകുളങ്ങര ഭാഗങ്ങളിലേക്കുള്ള ബസുകള്‍ ചേര്‍ത്തലയില്‍ തന്നെ ട്രിപ്പുകള്‍ അവസാനിപ്പിക്കുമ്പോള്‍ എഴുപുന്ന, തുറവൂര്‍, വയലാര്‍, സ്ഥലങ്ങളില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ ചേര്‍ത്തലയില്‍ ഇറങ്ങി മറ്റ് ബസുകളില്‍ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഇത് സ്ക്കൂള്, കോളേജ് വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കും. ഇത്തരം ട്രിപ്പുകള്‍ അവസാനിപ്പിക്കുവാന്‍ സ്വകാര്യ ബസുടമകള്‍ നല്കുന്ന അപേക്ഷയില്‍ അനുകൂല നടപടി സ്വീകരിക്കരുതെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് അനില്‍ കുഴിവേലി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: