ആലപ്പുഴ: ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന ഭക്ഷ്യമേളയുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 22ന് ആലപ്പുഴ ബീച്ചില്‍ താഫ് റസ്റ്റോറന്റിന്റെ സഹകരണത്തോടെ വൈകിട്ട് അഞ്ചിന് ഇഡലി തീറ്റമത്സരം നടക്കും. വിജയിക്ക് മുല്ലയ്ക്കല് നൂര്‍ ജുവലറി നല്കുന്ന സ്വര്‍ണനാണയം നല്‍കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. 23ന് പതിനഞ്ചു വയസില്‍ താഴെയുള്ളവര്‍ക്കായി ഐസ് ക്രീം തീറ്റമത്സരം സംഘടിപ്പിക്കും. 24ന് വൈകിട്ട് അഞ്ചിന് വനിതകള്‍ക്കായി പായസപാചകമത്സരം സംഘടിപ്പിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ക്കെല്ലാം സമ്മാനങ്ങള്‍ നല്‍കും. ഒന്നാം സ്ഥാനക്കാര്‍ക്ക് മുല്ലയ്ക്കല് സംസം ജുവലറി നല്കുന്ന സ്വര്‍ണനാണയം നല്‍കും. പ്രമുഖപാചക വിദഗ്ധന്‍ നൗഷാദും ബേസിലും നേതൃത്വം നല്കുന്ന കുക്കറി ഷോ 26ന് നടക്കും. രജിസ്ട്രേഷന് ഡിടിപിസി ഓഫീസുമായോ 8891010637 എന്ന നമ്പരിലോ ബന്ധപ്പെടാം. സംഘാടകസമിതി യോഗത്തില്‍ എം.ജി. സതീദേവി, ജയലക്ഷ്മി ഗിരീശന്, കെ. നാസര്‍, എ.ആര്.വിജയകുമാര്‍, അഡ്വ. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: