എരുമേലി: തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ മോഷണത്തിനെത്തിയ വന്സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായിപോലീസ്. നാലുപേരടങ്ങുന്ന തമിഴ്നാട്സംഘം എരുമേലി ക്ഷേത്രവും പാര്‍ക്കിങ് ഗ്രൗണ്ടും കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിരിക്കുകയാണെന്ന് പോലീസിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസമായി പോലീസ് അതീവ ജാഗ്രതയിലാണെന്നും മണിമല സിഐ എം.എ. അബ്ദുള്‍ റഹീം പറഞ്ഞു. എന്നാല്‍ ചില ഭിക്ഷാടകരും ചില വാദ്യമേളക്കാരും മോഷ്ടാക്കളുടെ സംഘത്തിന് ഒത്താശയും നിര്‍ദ്ദേശങ്ങളും വിവരങ്ങളും നല്‍കുന്നുണ്ടെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: