ആലപ്പുഴ: അനാഥാലയങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള അരി, പാചകവാതകം തുടങ്ങിയവ കൃത്യമായി ലഭിക്കുന്നില്ലെന്ന് അസോസിയേഷന് ഓഫ് ഓര്‍ഫനേജസ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ജില്ലാ പൊതുയോഗം പരാതിപ്പെട്ടു. മാസത്തില്‍ ഒരിക്കലെങ്കിലും നടത്തേണ്ട വൈദ്യപരിശോധന നടക്കുന്നില്ല. പലതവണ ജില്ലാതല അവലോകന സമിതി മുമ്പാകെ പ്രശ്നം ഉന്നയിച്ചെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞില്ല. ഓര്‍ഫനേജ് ഫെസ്റ്റ് മത്സരത്തില്‍ വിജയിക്കുന്ന അന്തേവാസികള്‍ക്ക് എസ്എസ്എല്‍സിക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ അംഗീകാരത്തോടെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 77 അനാഥാലയ അന്തേവാസികളുടെ 21-ാമത് ഓര്‍ഫനേജ് ഫെസ്റ്റ് ജനുവരി 10ന് നടക്കും. ഇതുസംബന്ധിച്ച് ചേര്‍ന്ന ജില്ലാ പൊതുയോഗം സംസ്ഥാന ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെമ്പര്‍ ഫാ. ജോര്‍ജ് ജോഷ്വാ ഉദ്ഘാടനം ചെയ്തു. ഓര്‍ഫനേജ് ഫെസ്റ്റ് സംഘാടക സമിതി വൈസ് ചെയര്മാന് എസ്. ഭാസ്കരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന് പ്രസിഡന്റ് എ. സുലൈമാന്‍കുഞ്ഞ്, സെന്റ് ആന്റണീസ് ബോയ്സ് ഹോം ഡയറക്ടര്‍ ഫാ. രാജന് മേനങ്കാട്ട്, സെക്രട്ടറി സിസ്റ്റര്‍ മോളി, ട്രഷറര്‍ കെ.ജി. ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: