ചേര്‍ത്തല: സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, യാത്രക്കാരന് കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവായി. യാത്രക്കാരന് ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിനെ തുടര്‍ന്ന് ആലപ്പുഴ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി നല്കിയ വളമംഗലം കൂത്തപ്പള്ളി മഹേഷിനാണ് 8000 രൂപ നഷ്ടപരിഹാരവും, 1000 രൂപ കോടതി ചിലവും നല്കാന് വിധിയായത്. 2010 ജൂലൈ 16 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
രാത്രി ഒമ്പതിന് വിഴിഞ്ഞം ഡിപ്പോയുടെ ആര്‍എസി 229-ാം നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ചേര്‍ത്തലയില്‍ നിന്നും തുറവൂര്‍ പുത്തന്‍ചന്തയിലേക്ക് മഹേഷ് ടിക്കറ്റെടുത്തു. എന്നാല്‍ കണ്ടക്ടറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്തിയില്ല. തുടര്‍ന്ന് ബസ് കുത്തിയതോട് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും മഹേഷിന്റെ പേരില്‍ കള്ളക്കേസ് ചമയ്ക്കുകയുമായിരുന്നു. ഈ പെറ്റി കേസില്‍ ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. എലിസബത്ത് ജോര്‍ജ് പ്രസിഡന്റും, ആന്റണി സേവ്യര്‍, ജാസ്മിന് എന്നിവര്‍ അംഗങ്ങളുമായുള്ള ഉപഭോക്തൃ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. മഹേഷിനു വേണ്ടി അഡ്വ.കെ.പി. ധനേഷ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: