മഞ്ഞുകാലം വന്നുവല്ലോ. കണ്ണാടിയില്‍ നോക്കുമ്പോള്‍ അധരങ്ങള്‍ പരിഭവം പറയുന്നതായി തോന്നുന്നുണ്ടോ?. ചുണ്ടുകള്‍ വരണ്ടുണങ്ങുന്നത് തണുപ്പുകാലത്ത് സ്വാഭാവികമാണ്. എത്ര വിലകൂടിയ ലിപ്സ്റ്റിക് ഇട്ടാലും ചുണ്ടിന്റെ വരള്‍ച്ച മാറ്റാന്‍ സാധിക്കുകയുമില്ല. ഈ പ്രശ്നം പരിഹരിച്ച് അധരങ്ങള്‍ കൂടുതല്‍ മൃദുലമാക്കാന്‍ ചില വഴികളുണ്ട്.
ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. വിറ്റാമിന്‍ ബി അടങ്ങിയിട്ടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഭക്ഷ്യധാന്യങ്ങള്‍, പാടനീക്കിയ പാല്, മുട്ട തുടങ്ങിയവ വിറ്റാമിന്‍ ബി കൊണ്ട് സമ്പുഷ്ടമാണ്.
ചുണ്ടുകളുടെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി നാച്വറല്‍ ലിപ് ബാം ഉപയോഗിക്കുക. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ലിപ് ബാം ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. ഷീ ബട്ടര്‍, കറ്റാര്‍വാഴയുടെ നീര്, ഗ്ലിസറിന്‍, ജൊജോബ ഓയില്‍, വെളിച്ചെണ്ണ എന്നിവ ചുണ്ടില്‍ പുരുട്ടന്നതിലൂടെ ചുണ്ട് വിണ്ടുകീറുന്നത് തടയാം.
കിടക്കുന്നതിന് മുമ്പ് തേനോ നെയ്യോ ചുണ്ടില്‍ പുരട്ടുന്നതും ചുണ്ടുകള്‍ മൃദുവാകുന്നതിനും കൂടുതല്‍ നിറം കിട്ടുന്നതിനും ഉപകരിക്കും. നാരങ്ങാ നീര് പുരട്ടുന്നതിലൂടെ ചുണ്ടിന്റെ കറുത്ത നിറം മാറിക്കിട്ടും. ഇത് കൂടാതെ ഒരു ടീസ്പൂണ്‍ പാല്പാടയില് നാരങ്ങാ നീര് യോജിപ്പിച്ച് ഫ്രിഡ്ജില്‍ വയ്ക്കുക. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ മിശ്രിതം ചുണ്ടില്‍ തേയ്ക്കുക.മാറ്റം അനുഭവിച്ചറിയാം.
പനിനീരും ഗ്ലിസറിനും യോജിപ്പിച്ച് തേയ്ക്കുന്നതും ചുണ്ടുകള്‍ ആകര്‍ഷകമാക്കും. വെള്ളരിക്കാ നീരും ചുണ്ടില്‍ പുരട്ടി 20 മിനിട്ടിനുശേഷം തണുത്തവെള്ളത്തില്‍ കഴുകിക്കളയുക. നിരന്തരം ഈ മാര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലും ഒന്ന് ശീലിക്കുന്നതിലൂടെ ചുണ്ടുകളുടെ നിറം വര്‍ധിക്കുകയും കൂടുതല്‍ മൃദുലത കൈവരുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: