മൈസൂര്‍: ഐഎസ് ബന്ധമുള്ള രണ്ടുപേരെ മൈസൂരില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തു. മൈസൂരില്‍ നിന്ന് ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മസ്റൂറിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ സ്ഥിരം സന്ദര്‍ശകരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
ഇവരെ ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ തുടരുന്ന മെഹ്ദിയെ പൊലിസ് കൂടുതല്സ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. അതേസമയം, മെഹ്ദിയുടെ അറസ്റ്റിനെതിരെ ഐഎസ് അനുകൂലികള്‍ പ്രതിഷേധിക്കുന്നുണ്ട്.
ട്വിറ്റര്‍ കുറിപ്പുകള്ക്കപ്പുറത്ത് മെഹ്ദിയുടെ ഭീകര ബന്ധങ്ങളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഐഎസ് ഭീകരരുമായി ബന്ധം പുലര്‍ത്തിയ മെഹ്ദി ഏഷ്യന്‍ രാജ്യങ്ങളില്‍ ഐഎസിന്റെ പ്രവര്‍ത്തനം വിപുലമാക്കാന്‍ ആഗ്രഹിച്ചിരുന്നതായി പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതിനായി രാജ്യത്തിനകത്തെ മറ്റ് സംഘടനകളുടെയോ വ്യക്തികളുടെയോ സഹായം അഭ്യര്‍ഥിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: