പത്തനംതിട്ട: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവര-പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് ഉപന്യാസ രചനാ മത്സരം. ‘നെഹ്റു എന്ന എഴുത്തുകാരന്’ എന്ന വിഷയത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികളും ‘നെഹ്റു എന്ന രാഷ്ട്ര ശില്പി’ എന്ന വിഷയത്തില്‍ ഹയര്‍ സെക്കന്‍ഡറി-കോളേജ് വിദ്യാര്‍ഥികളും പത്തു പേജില്‍ കവിയാതെ ഉപന്യാസം തയാറാക്കി വിദ്യാര്‍ഥിയാണ് ലേഖന രചയിതാവ് എന്ന വിദ്യാലയ മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ജനുവരി 10 ന് മുന്‍പ് ലഭ്യമാക്കണം.
രണ്ടു വിഭാഗങ്ങളിലും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: