കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ തമ്മനം പുല്ലേപ്പടി റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി കതൃക്കടവ് ജംഗ്ഷനില്‍ കാട് വെട്ടിതെളിച്ച് റോഡ് നിര്‍മ്മിച്ചു.
നഗരസഭ കൗണ്‍സിലര്‍മാരായ സോജന് ആന്റണി, സുധ ദിലീപ് കുമാര്‍, എഡ്രക്ക് പ്രസിഡന്റ് പി.രംഗദാസപ്രഭു, റാക്കോ ജനറല്‍ സെക്രട്ടറി കുരുവിള മാത്യൂസ്, റേസ് വര്‍ക്കിംഗ് പ്രസിഡന്റ് പി. എസ്. ഭാസി, വിവിധ സംഘടന നേതാക്കന്മാരായ സി. ജി. രാജഗോപാല്‍, കുമ്പളം രവി, ജോപാലോക്കാരന്, മുഹമ്മദ് കമറാന്, ഏലൂര്‍ ഗോപിനാഥ്, ഗീത അനില്‍, ഗോപിനാഥകമ്മത്ത്, വര്‍ക്കി മഠത്തികുന്നേല്‍, പി.എ.ബാലകൃഷ്ണന്, ടി. ആര്. നന്ദുഭട്ട് എന്നിവര്‍ പ്രസംഗിച്ചു.
എം.വിശ്വനാഥന്, അബ്ദുള്‍ റഹ്മാന്, സായി പ്രസാദ്, ആര്.സത്യനാരായണന്, പി.എല്‍.ആനന്ദ്, കിഷോര്‍ അയ്യപ്പന്, മംഗള ഭായി, ഡയനിഷ്യന് ശിവന്, മാത്യു ഡൊമിനിക് എന്നിവര്‍ ജനകീയ റോഡ് നിര്മ്മാണത്തിമന് നേതൃത്വം നല്കി.
ജനകീയ സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ.എസ്.ദിലീപ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നഗരസഭ കൗണ്‍സിലര്‍ അഡ്വ.എം.അനില്‍കുമാര്‍ റോഡ് നിര്‍മ്മാണത്തിന് നേതൃത്വം നല്കി. റോഡ് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയസമരം ശക്തമായി മുന്നോട്ടുകൊണ്ടുപോവുമെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ. എസ്. ദിലീപ്കുമാര് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: