മട്ടാഞ്ചേരി: സിപിഎം കൊച്ചി ഏരിയാകമ്മറ്റി വിഎസ് പക്ഷം പിടിച്ചെടുത്തു. പിണറായി പക്ഷത്തെ സെക്രട്ടറിയെ നാടകീയമായി ഒഴിവാക്കിയാണ് ഭൂരിപക്ഷ അംഗസംഖ്യയുമായി വിഎസ് പക്ഷം കൊച്ചി ഏരിയാകമ്മിറ്റി കൈക്കലാക്കിയത്. പള്ളുരുത്തി ഏരിയാകമ്മിറ്റി വിഎസ് പക്ഷം നിലനിര്‍ത്തുകയും ചെയ്തു. 19 അംഗ സമിതിയില്‍ ടി.കെ.വത്സനെ ഒഴിവാക്കിയെങ്കിലും പി.എ.പീറ്റര്‍ സെക്രട്ടറിയായി ഞായറാഴ്ച നടന്ന കൊച്ചി, പള്ളുരുത്തി ഏരിയാകമ്മിറ്റി തെരഞ്ഞെടുപ്പില്‍ കേന്ദ്രസംസ്ഥാന നേതാക്കളുടെ കടുത്ത നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ് നടന്നത്.
കഴിഞ്ഞ രണ്ടുപാര്ട്ടികോണ്ഗ്രസ്സ് വേളയിലും കടുത്ത വിഭാഗീയതയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താതെയും, പരിഹാരം കാണാനാകാതെയും പിരിച്ചുവിട്ട കൊച്ചി ഏരിയാകമ്മിറ്റി പിണറായി പക്ഷക്കാരനായ ജോണ്‍ ഫെര്‍ണാണ്ടസിനെ സെക്രട്ടറിയാക്കാനാണ് പുനഃസൃഷ്ടിച്ചത്. തുടര്‍ന്ന് രൂക്ഷമായ വിഭാഗീയതയ്ക്കിടെയാണ് കൊച്ചിഏരിയാ സമ്മേളനം നടന്നത്.
നിലവില്‍വന്ന പുതിയ ഏരിയകമ്മിറ്റിയില്‍ വിഎസ്പക്ഷക്കാരായ വിപിന്‍രാജ്, ഫക്രുദീന്‍ എന്നിവരെ ഉള്‍പ്പെടുത്തുകയും ബി. ഹംസ പക്ഷം മാറുകയും ചെയ്തതോടെ പിണറായിപക്ഷം വി.എസ്.പക്ഷക്കാരോട് അടിയറവ് പറയുകയാണ് ചെയ്തത്. മുന്‍ ഏരിയാസെക്രട്ടറിയായിരുന്ന കെ.ജെ.മാക്സിയുടെ പേര് കെഎഎഡ്വിന് നിര്‍ദ്ദേശിച്ചതോടെ തെരഞ്ഞെടുപ്പ് ഒഴിവാക്കി വി.എസ്.പക്ഷം ആധിപത്യത്തോടെ കൊച്ചി ഏരിയ കൈക്കലാക്കുകയും ചെയ്തു. കൊച്ചി, പള്ളുരുത്തി ഏരിയാകമ്മിറ്റികള്‍ കൈക്കലാക്കിയതോടെ പശ്ചിമകൊച്ചി സിപിഎം ആധിപത്യം വിഎസ് പക്ഷം ഉറപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: